സര്‍ക്കാര്‍ ആസ്തി വില്‍പ്പനയുടെ തിരക്കിലാണ്; കോവിഡിനെ സ്വയം പ്രതിരോധിക്കണമെന്ന് രാഹുല്‍ ഗാന്ധി

സര്‍ക്കാര്‍ ആസ്തി വില്‍പ്പനയുടെ തിരക്കിലാണ്; കോവിഡിനെ സ്വയം പ്രതിരോധിക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ആസ്തി വില്‍പ്പനയുടെ തിരക്കിലാണ്. കോവിഡ് പ്രതിരോധത്തില്‍ ഓരോരുത്തരും സ്വയം ജാഗ്രത പാലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ട്വിറ്ററിലൂടെയാണ് ആസ്തി വില്‍പ്പനയിലും കോവിഡ് പ്രതിരോധത്തിലും കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയത്.

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നതാണ്. മൂന്നാം തരംഗം നേരിടാന്‍ വാക്സിനേഷന്‍ കൂട്ടേണ്ട സമയമാണിത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിപ്പോള്‍ ആസ്തി വില്‍പ്പനയുടെ തിരക്കിലാണ്. അതുകൊണ്ട് നിങ്ങള്‍ തന്നെ ജാഗ്രത പാലിക്കൂ എന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. വാക്സിന്‍ ക്ഷാമം ഉള്‍പ്പടെ കോവിഡ് പ്രതിരോധത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി നേരത്തേയും രാഹുല്‍ കേന്ദ്രത്തെ വിമര്‍ശിച്ചിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി.

ആറ് ലക്ഷം കോടിയുടെ ആസ്തികള്‍ വില്‍ക്കാനുള്ള തീരുമാനത്തെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന് താത്പര്യമുള്ള വ്യക്തികള്‍ക്ക് മാത്രം ഗുണം ലഭിക്കുന്നതാണ് തീരുമാനം എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.