ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും ഉത്സവങ്ങളും ആഘോഷങ്ങളുമുള്ള അടുത്ത രണ്ട് മാസങ്ങള്‍ അതീവ നിര്‍ണായകമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തില്‍ പരിശോധന കൂട്ടണമെന്നും വീട്ടില്‍ കഴിയുന്ന കോവിഡ് ബാധിതരെ സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നിര്‍ദേശിച്ചു.
കേരളത്തില്‍ എണ്‍പതു ശതമാനത്തോളം കോവിഡ് ബാധിതര്‍ ഹോം ഐസൊലേഷനിലാണ് കഴിയുന്നത്. അവര്‍ മറ്റുള്ളവരുമായി ബന്ധപ്പെടുന്നോ എന്ന ആശങ്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി പങ്കുവെച്ചു. അതിനാലാണ് സംസ്ഥാന സര്‍ക്കാരിനോട് ഹോം ഐസൊലേഷനില്‍ കഴിയുന്നവരുടെ നിരീക്ഷണം ശക്തമാക്കണമെന്ന നിര്‍ദേശം കേന്ദ്രം മുന്നോട്ടു വച്ചത്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ 51 ശതമാനവും കേരളത്തിലാണെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല. അടുത്ത രണ്ട് മാസങ്ങളില്‍ ദീപാവലി ഉള്‍പ്പെടെ നിരവധി ഉത്സവങ്ങള്‍ വരാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ രണ്ടു മാസങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവരും മാസ്‌ക് ധരിക്കുന്നതില്‍ യാതൊരു വീഴ്ചയും വരുത്തരുതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിര്‍ദേശിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.