നാദിര്‍ഷാ ചിത്രത്തിന് 'ഈശോ' എന്ന പേര് അനുവദിക്കാന്‍ കഴിയില്ല; അനുമതി നിഷേധിച്ച് ഫിലിം ചേംബര്‍

നാദിര്‍ഷാ ചിത്രത്തിന് 'ഈശോ' എന്ന പേര് അനുവദിക്കാന്‍ കഴിയില്ല; അനുമതി നിഷേധിച്ച് ഫിലിം ചേംബര്‍

കൊച്ചി: ജയസൂര്യ നായകനായി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിന് 'ഈശോ' എന്ന പേര് അനുവദിക്കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബര്‍. സിനിമ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ചട്ടം ലംഘിച്ചു, നിര്‍മാതാവ് അംഗത്വം പുതുക്കിയിട്ടില്ല എന്നീ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് ചിത്രത്തിന് ഈശോ എന്ന പേര് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് ഫിലിം ചേംബര്‍ സ്വീകരിച്ചത്.

എന്നാല്‍ ചിത്രത്തിന് ഈശോ എന്ന പേര് നല്‍കുന്നത് മതവികാരത്തെ വൃണപ്പെടുത്തുമെന്നാരോപിച്ച് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവിധ ക്രൈസ്തവ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇടപെടാനില്ലെന്ന് ഫിലിം ചേംബര്‍വ്യക്തമാക്കി. സിനിമയുടെ പേരുമായി ബന്ധപ്പെട്ടുള്ള വിവാദം അടക്കം പരിഗണിക്കുകയോ പ്രതികരിക്കുകയോ വേണ്ടെന്ന് കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.