ന്യൂഡല്‍ഹി: ആഭ്യന്തര യാത്രകള്‍ക്കുളള കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനാന്തര വിമാന, റെയില്‍, ജല, റോഡ് യാത്രകള്‍ക്ക് വിലക്കില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ച് പതിനഞ്ചു ദിവസം കഴിഞ്ഞ രോഗലക്ഷങ്ങളില്ലാത്തവര്‍ക്ക് ആഭ്യന്തരയാത്ര നടത്തുന്നതിന് ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് എന്നിവ നിര്‍ബന്ധമാക്കേണ്ടതില്ലെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരമൊരു നിബന്ധന സംസ്ഥാനങ്ങള്‍ മുന്നോട്ടു വെക്കരുതെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്.
ആഭ്യന്തര വിമാന യാത്രികര്‍ക്ക് പിപിഇ കിറ്റ് ആവശ്യമില്ലെന്നുളളതാണ് മാര്‍ഗ നിര്‍ദേശത്തിലെ മറ്റൊരു സുപ്രധാന ഇളവ്. നിലവില്‍ മൂന്നു സീറ്റുകളുടെ നിരയില്‍ നടുവില്‍ ഇരിക്കുന്ന യാത്രക്കാരന്‍ പിപിഇ കിറ്റ് ധരിക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നു. ആഭ്യന്തര യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്വാറന്റൈന്‍, ഐസൊലേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കു സാഹചര്യം അനുസരിച്ചു തീരുമാനമെടുക്കാം. ഏതെങ്കിലും സംസ്ഥാനത്തോ, കേന്ദ്ര ഭരണ പ്രദേശത്തോ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അതതു സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.