സുപ്രീംകോടതിയുടെ പുതിയ ജഡ്ജിമാര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും

സുപ്രീംകോടതിയുടെ പുതിയ ജഡ്ജിമാര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും

ന്യുഡല്‍ഹി: സുപ്രീംകോടതിയുടെ പുതിയ ഒന്‍പത് ജഡ്ജിമാര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാവിലെ 10.30ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ തത്സമയ സംപ്രേഷണത്തിന് സംവിധാനമൊരുക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സെപ്തംബര്‍ ഒന്നുമുതല്‍ തുറന്ന കോടതികളില്‍ വാദം കേള്‍ക്കും.

ചീഫ് ജസ്റ്റിസിന്റെ മുറിക്കുള്ളിലാണ് സാധാരണയായി പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ നടക്കുക. ഇത്തവണ പതിവിന് വിപരീതമായി സുപ്രീംകോടതിയിലെ ഓഡിറ്റോറിയം സത്യപ്രതിജ്ഞാ ചടങ്ങിന് വിട്ടുനല്‍കാനാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുന്ന ചടങ്ങില്‍ തിരക്കൊഴിവാക്കാനാണ് ഓഡിറ്റോറിയം തെരഞ്ഞെടുത്തത്. ഒന്‍പത് പേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളിജിയം ശുപാര്‍ശയ്ക്ക് ഇന്നലെയാണ് അംഗീകാരം നല്‍കിയത്. കര്‍ണാടക ഹൈക്കോടതി ജഡ്ജിയായിരുന്ന ബി.വി നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് വനിത ജഡ്ജിമാര്‍.

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി രവികുമാര്‍, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ മഹേശ്വരി, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം.എം സുന്ദരേഷ്, മുന്‍ അഡിഷണല് സോളിസിറ്റര്‍ ജനറല്‍ പി.എസ് നരസിംഹ എന്നിവരും പട്ടികയില്‍ ഇടംനേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.