ന്യൂഡല്‍ഹി: സൂചിരഹിത കോവിഡ് വാക്സിനായ സൈകോവ് -ഡി ഒക്ടോബര്‍ ആദ്യവാരത്തോടെ ലഭ്യമാകുമെന്ന പ്രതീക്ഷയില്‍ കേന്ദ്രം. 12 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും നല്‍കാവുന്ന വാക്സിനാണ് സൈകോവ് ഡി.
കുട്ടികള്‍ക്കുള്ള ആദ്യ വാക്സിന് എന്ന പ്രത്യേകതയും ഇതിനുണ്ട്. സൈകോവ് ഡിയുടെ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോള്‍ ഓഫ് അതോറിറ്റി അനുമതി നല്‍കിയിരുന്നു. വാക്സിന് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശിപാര്‍ശ നല്‍കിയതിന് പിന്നാലെയാണ് അനുമതി നല്‍കിയത്.
എന്നാൽ വാക്സിന് നല്‍കുന്നതിന്റെ മുന്‍ഗണനക്രമം കേന്ദ്രം ഇതുവരെ തീരുമാനിച്ചിട്ടില്ല. എല്ലാ കുട്ടികള്‍ക്കുമാണോ അതോ മറ്റ് അസുഖങ്ങളുള്ളവര്‍ക്കാണോ മുന്‍ഗണന നല്‍കുകയെന്ന കാര്യം വ്യക്തമല്ല.
കോവിഷീല്‍ഡ്, കോവാക്സിന്, സ്പുട്നിക് വി, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയ വാക്സിനുകള്‍ക്കാണ് അനുമതി നല്‍കിയിരുന്നത്. ഇവയെല്ലാം 18വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് നല്‍കിയിരുന്നത്.
അതേസമയം ലോകത്തിലെ ആദ്യ ഡി.എന്‍.എ അടിസ്ഥാനമായ വാക്സിനാണ് സൈകോവ് ഡി എന്നാണ് ബയോടെക്നോളജി വിഭാഗം അവകാശപ്പെട്ടിരിക്കുന്നത്. സൈകോവ് ഡി അമ്പതിലധികം കേന്ദ്രങ്ങളിലായി 28,000 ആളുകളില്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തിയിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ ക്ലിനിക്കല്‍ പരീക്ഷണമാണ് ഇതെന്നും സയന്‍സ് ആന്‍ഡ് ടെക്നോളജി മന്ത്രാലയം വിശദീകരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.