വനിതാ ദിനം ആഘോഷിച്ച് യുഎഇ

വനിതാ ദിനം ആഘോഷിച്ച് യുഎഇ

അബുദബി: എമിറാത്തി വനിതാ ദിനമാഘോഷിച്ച് യുഎഇ. വനിതാ ദിനത്തോട് അനുബന്ധിച്ച് അബുദബിയിലെ സ്ട്രീറ്റിന് രാഷ്ട്രമാതാവ് ഷെയ്ഖ ഫാത്തിമയുടെ പേര് നല്‍കിയതായി അബുദബി കിരീടവകാശിയും സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു.

ഖസര്‍ അല്‍ ബഹറിലേക്കുള്ള പാതയ്ക്കാണ് പുതിയ പേര് പ്രഖ്യാപിച്ചത്. രാഷ്ട്രമാതാവും ജനറല്‍ യൂണിയന്‍ ചെയര്‍വുമണും മാതൃശിശുപരമോന്നത സമിതിയുടെ അധ്യക്ഷയും കുടുംബവികസന ഫൗണ്ടേഷന്‍ ചെയര്‍വുമണുമാണ് ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക് അല്‍ നഹ്യാന്‍.

അബുദബി എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗവും അബുദബി എക്‌സിക്യുട്ടിവ് ഓഫീസ് ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക്ക് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന് രാഷ്ട്രമാതാവ് നല്‍കിയ പിന്തുണയ്ക്കുള്ള അംഗീകാരം കൂടിയാണ് പേര് മാറ്റം എന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു.

യുഎഇയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി രാഷ്ട്രമാതാവിന്റെ സംഭാവനകള്‍ വലുതാണ്. യുഎഇയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി രാഷ്ട്രമാതാവ് നല്‍കി സംഭാവനകള്‍ നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.