ഔഷധ ഗുണങ്ങളാല്‍ സമ്പന്നമായ ഗന്ധരാജന്‍

ഔഷധ ഗുണങ്ങളാല്‍ സമ്പന്നമായ ഗന്ധരാജന്‍

കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് വരെ മിക്ക വീട്ടിലും ഉണ്ടായിരുന്ന ഒരു ചെടിയായിരുന്നു ഗന്ധരാജന്‍ അഥവ സുഗന്ധരാജന്‍. റുബിയേസീ സസ്യകുടുംബത്തിലെ നിത്യഹരിതയായ ഒരു അലങ്കാരസസ്യമാണ് ഗന്ധരാജന്‍. തിളക്കമാര്‍ന്ന ഇലകളും സൗരഭ്യമുള്ള വെളുത്ത പുഷ്പങ്ങളുമുള്ള ഈ ചെടി ഏഷ്യയിലെല്ലായിടത്തും കാണപ്പെടുന്നു. പുതിയ അലങ്കാര ചെടികള്‍ വന്നതോടെ സുഗന്ധരാജന്‍ മിക്ക വീടുകളില്‍ നിന്നും അപ്രത്യക്ഷമായി. പേരുപോലെ ഗന്ധം തന്നെയാണ് സുഗന്ധരാജിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

ഇതിന്റെ ഗന്ധം ഏത് സുഗന്ധ വസ്തുക്കളെയും വെല്ലുവിളിക്കുന്നതാണ്. തലചോറിനെയും ശരീരത്തെയും റിലാക്സ് ചെയ്യിപ്പിക്കാന്‍ ഇതിന്റെ ഗന്ധത്തിന് പ്രത്യേക കഴിവുണ്ട്. വിശുദ്ധി, സ്നേഹം, ഭക്തി, വിശ്വാസം എന്നിവയുടെ പ്രതീകമായും ഇതിനെ കണക്കാക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് വിദേശ നാടുകളില്‍ വിവാഹത്തിന് പൂച്ചെണ്ടുകളില്‍ ഇത് നിര്‍ബന്ധമായും ഉള്‍പ്പെടുത്തുന്നത്.

ഉത്കണ്ഡ, ക്ഷോഭം, മൂത്രസഞ്ചിയിലെ അണുബാധ, രക്തസ്രാവം, ക്യാന്‍സര്‍, മലബന്ധം, വിഷാദം, പനി, പിത്തസഞ്ചി രോഗം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഉറങ്ങുന്നതിന്റെ ബുദ്ധിമുട്ട്, ആര്‍ത്തവ തകരാറുകള്‍, കരള്‍ രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നു. ആന്റി ഓക്സിഡന്റായും, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും സുഗന്ധരാജന്‍ ഉത്തമമെന്നാണ് പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.