ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം കേന്ദ്രം നടത്തിയ ആത്മനിര്‍ഭര്‍ ആപ് ഇന്നവേഷന്‍ ചാലഞ്ചിന്റെ തുടര്‍ച്ചയായി മികച്ച ഇന്ത്യന്‍ മൊബൈല്‍ ആപ്പുകള്‍ കണ്ടെത്താന്‍ കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ ആപ് ഇന്നവേഷന്‍ ചാലഞ്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ ആപ് നിര്‍മിക്കാന്‍ സ്വന്തമായി ആശയമുണ്ടെങ്കില്‍ 25 ലക്ഷം രൂപ വരെ ഇതിലൂടെ സമ്മാനമായി നേടാം.
വിദ്യാഭ്യാസം, സംസ്‌കാരവും പൈതൃകവും, ആരോഗ്യം, എമര്‍ജിങ് ടെക്, സ്‌കില്‍സ്, വാര്‍ത്ത, ഗെയിംസ്, വിനോദം, ഓഫിസ് സംബന്ധമായവ, ഫിറ്റ്‌നെസ്, കൃഷി, ബിസിനസ് ആന്‍ഡ് റീട്ടെയില്‍, സമൂഹ മാധ്യമം, ഫിന്‍ടെക്, നാവിഗേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് 25 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ വീതം ലഭിക്കും.
പരമാവധി നാല് പേര്‍ വരെയുള്ള ടീമായി പങ്കെടുക്കാം. ഹൈസ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരായ ആര്‍ക്കും അപേക്ഷിക്കാം. നാസ്‌കോം, ഐ.ടി മന്ത്രാലയം, നിതി ആയോഗ് എന്നിവയില്‍ നിന്നുള്ള ജൂറി പാനലായിരിക്കും എന്‍ട്രികള്‍ വിലയിരുത്തുക. അപേക്ഷിക്കാന്‍: ശിിീ്മലേശിറശമ.ാ്യഴീ്.ശി. അവസാന തീയതി: സെപ്റ്റംബര്‍ 30.
അടുത്ത മൂന്ന് വര്‍ഷം 300 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ കൈത്താങ്ങ് നല്‍കാനും കേന്ദ്ര ഐ.ടി മന്ത്രാലയം തീരുമാനിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന ആക്‌സിലറേറ്ററുകളെ ഇതിനായി ഉപയോഗിക്കാന്‍ 40 ലക്ഷം രൂപ വകയിരുത്തി. 'സമൃദ്ധ്' എന്ന പേരിലാണ് പദ്ധതി.
അന്‍പതിലധികം സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുകയും ഇന്‍കുബേഷന്‍ ബിസിനസില്‍ മൂന്ന് വര്‍ഷത്തിലധികം പരിചയവുമുള്ള ആക്്സലറേറ്ററുകളെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുക. കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. പദ്ധതിയിലേക്ക് വൈകാതെ അപേക്ഷ ക്ഷണിക്കും.
ഇതിനിടെ സ്ത്രീ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വുമണ്‍ ഓന്‍ട്രപ്രനര്‍ഷിപ് പ്ലാറ്റ്‌ഫോമിന്റെ (ഡബ്യു.ഇ.പി) പുതിയ പതിപ്പ് നിതി ആയോഗ് പുറത്തിറക്കി. അമേരിക്കന്‍ ടെക്‌നോളജി കമ്പനിയായ സിസ്‌കോയുടെ സാങ്കേതിക പിന്തുണയോടെയാണ് ഡബ്യു.ഇ.പി നെക്സ്റ്റ് എന്ന പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ സ്ത്രീകളെ സംരംഭങ്ങള്‍ തുടങ്ങുന്നതിനു സഹായിക്കുകയാണ് പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.