ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ ലോകത്ത് എവിടെയാണെങ്കിലും പ്രതിസന്ധി ഉണ്ടായാല്‍ രക്ഷിക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അഫ്ഗാനിസ്താനിലെ സാഹചര്യമായാലും കോവിഡ് പ്രതിസന്ധിയായാലും ഇന്ത്യയുടെ ഇടപെടല്‍ ഇന്ന് ലോകത്തിന് മുന്നില്‍ തെളിവായിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ജാലിയന്‍ വാലാബാഗിന്റെ നവീകരച്ച സ്മാരകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ നൂറ് കണക്കിന് ഇന്ത്യക്കാരെ ഓപ്പറേഷന്‍ ദേവി ശക്തിയിലൂടെ നാട്ടിലേക്ക് തിരികെയെത്തിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു രാജ്യത്തിനും അതിന്റെ ചരിത്രം മറക്കാന്‍ കഴിയുന്ന ഒന്നല്ല. വിഭജനകാലത്ത് രാജ്യം ഏത് അവസ്ഥയിലൂടെയാണ് കടന്ന് പോയതെന്ന് രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും നോക്കിയാല്‍ നമുക്ക് കാണാന്‍ കഴിയും പ്രത്യേകിച്ച് പഞ്ചാബില്‍. ഇന്ത്യയുടെ ചരിത്രത്തില്‍ ജാലിയന്‍വാലാ ബാഗിന്റെ പ്രസക്തി വളരെ വലുതാണെന്നും ഭഗത് സിങ്ങിനെപ്പോലെയുള്ളവര്‍ക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ ഊര്‍ജ്ജം പകര്‍ന്ന സ്മാരകമാണ് അതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ നടുക്കുന്ന ചരിത്രം നമുക്ക് മറക്കാന്‍ കഴിയുന്ന ഒന്നല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.