മൈക്രോസോഫ്റ്റ് ഓഫിസ് ആപ് ഇനിയില്ല

മൈക്രോസോഫ്റ്റ് ഓഫിസ് ആപ് ഇനിയില്ല

ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോംബുക്കുകളില്‍ മൈക്രോസോഫ്റ്റ് ഓഫിസ് ആപ്പുകള്‍ ഇനി ഉപയോഗിക്കാനാവില്ല. സെപ്റ്റംബര്‍ 18ന് ശേഷം ക്രോംബുക്കകളില്‍ മൈക്രോസോഫ്റ്റ് ഓഫിസ് ആപ്പുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. മൈക്രോസോഫ്റ്റ് ഓഫിസിന്റെ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ക്ക് ക്രോം ഒഎസില്‍ നല്‍കിയിരുന്ന പിന്തുണ അവസാനിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

എന്നാല്‍ ആപ്പുകള്‍ക്ക് പകരം ക്രോംബുക്ക് ഉപഭോക്താക്കള്‍ Office.com, Outlook.com എന്നിവ ഉപയോഗിക്കാനാവും. അതായത് ഇനി മുതല്‍ വണ്‍നോട്ട്, എക്സല്‍, പവര്‍പോയിന്റ്, വണ്‍ഡ്രൈവ്, വേഡ് തുടങ്ങിയവയുടെ വെബ് വേര്‍ഷന്‍ മാത്രമെ ക്രോംബുക്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയുള്ളു.
വിന്‍ഡോസ് ലാപ്‌ടോപ്പുകള്‍ക്ക് വെല്ലുവിളിയാകുമെന്ന് കരുതുന്ന ഗൂഗിളിന്റെ സംരംഭമാണ് ക്രോം ബുക്കുകള്‍. ഈ വെല്ലുവിളി നേരിടുന്നതിന്റെ ഭാഗമായാണ് മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ക്രോം ഒഎസ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഒപ്റ്റിമൈസ് ചെയ്ത അനുഭവം നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെബ് വേര്‍ഷനിലേക്കുള്ള മാറ്റമെന്നാണ് വിന്‍ഡോസ് പറയുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടെങ്കില്‍ ഡോക്യുമെന്റുകള്‍ സൗജന്യമായി എഡിറ്റ് ചെയ്യാനും തയാറാക്കാനും കഴിയും. ടാബ്‌ലറ്റുകളിലും ഈ സേവനം സൗജന്യമാണ്. എന്നാല്‍ സ്‌ക്രീന്‍ വലിപ്പം 10.1 ഇഞ്ചില്‍ കൂടുതലായാല്‍ ഫയലുകള്‍ എഡിറ്റ് ചെയ്യുക എളുപ്പമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.