തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷ പ്രഖ്യാപനത്തില്‍ കടുത്ത പ്രതിഷേധവുമായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്ത്. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമായിരുന്നെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡി.സി.സി അധ്യക്ഷ പട്ടികയ്ക്ക് എതിരെ പരസ്യ വിമര്‍ശനം നടത്തിയതിന് നേതാക്കളെ സസ്‌പെന്റ് ചെയ്തതിലും ഉമ്മന്‍ ചാണ്ടി അതൃപ്തി പ്രകടിപ്പിച്ചു. അച്ചടക്ക നടപടി സ്വീകരിച്ചത് ജനാധിപത്യ രീതിയല്ല. നടപടിക്ക് മുമ്പ് വിശദീകരണം തേടണമായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ഡി.സി.സി പട്ടിക സംസ്ഥാനത്ത് തയാറാക്കിയിരുന്നെങ്കില്‍ മികച്ച പ്രസിഡന്റുമാരെ കണ്ടെത്താമായിരുന്നു. ചര്‍ച്ചകള്‍ നടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കാര്യമായ കൂടിയാലോചനകള്‍ ഉണ്ടായില്ലെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. ഡി.സി.സി പട്ടിക സംബന്ധിച്ച് ചര്‍ച്ച നടക്കുമെന്ന വാഗ്ദാനം നടപ്പായില്ല. അതിനാലാണ് ഹൈക്കമാന്റിനെ സമീപിക്കേണ്ടി വന്നത്. സംസ്ഥാന തലത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമായിരുന്നുവെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഡി.സി.സി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായരെയും മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും ഇന്നലെ താല്‍ക്കാലികമായി സസ്പെന്റ് ചെയ്തിരുന്നു.
പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുനപരിശോധിച്ചില്ലെങ്കില്‍ കേരളത്തിലെ കോണ്‍?ഗ്രസിന്റെ ഭാവി ഇല്ലാതാകുമെന്നായിരുന്നു അനില്‍കുമാറിന്റെ വിമര്‍ശനം. അനില്‍ കുമാറിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന പ്രതികരണമാണ് കെ. ശിവദാസന്‍ നായരും നടത്തിയത്. കെ.പി.സി.സി പ്രസിഡന്റിന്റേയും പ്രതിപക്ഷനേതാവിന്റെയും നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരുടെയും ഇഷ്ടക്കാരെ വെക്കുക എന്ന ഒറ്റ ഫോര്‍മുല കൊണ്ട് കേരളത്തിലെ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ സാധ്യമല്ലെന്നായിരുന്നു ശിവദാസന്‍ നായര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇരുവരെയും സസ്‌പെന്റ് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.