രാജ്യം 'സര്‍ക്കാര്‍ താലിബാന്‍' കൈവശപ്പെടുത്തിയെന്ന് കർഷകർക്ക് നേരെയുള്ള അതിക്രമത്തില്‍ പ്രതികരിച്ച് രാകേഷ്​ ടികായത്ത്​

രാജ്യം 'സര്‍ക്കാര്‍ താലിബാന്‍' കൈവശപ്പെടുത്തിയെന്ന് കർഷകർക്ക് നേരെയുള്ള അതിക്രമത്തില്‍ പ്രതികരിച്ച് രാകേഷ്​ ടികായത്ത്​

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക ബില്ലിനെതിരെ ഹാരിയാനയിലെ കര്‍ണാലില്‍ കര്‍ഷകര്‍ക്കെതിരെ ​പൊലീസ്​ ലാത്തിചാര്‍ജ് നടത്തിയ സംഭവത്തോട് പ്രതികരിച്ച് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ്​ രാകേഷ്​ ടികായത്ത്​. രാജ്യം 'സര്‍ക്കാര്‍ താലിബാന്‍' കൈവശപ്പെടുത്തിയെന്നും അവരുടെ കമാന്‍ഡര്‍മാര്‍ കര്‍ഷകരുടെ തല തകര്‍ക്കാന്‍ ഉത്തരവിടുക​യാണെന്നും ടികായത്ത്​ കുറ്റപ്പെടുത്തി.

'സര്‍ക്കാര്‍ താലിബാന്‍ രാജ്യം പിടിച്ചെടുത്തു. അവരുടെ കമാന്‍ഡര്‍മാര്‍ രാജ്യം മുഴുവനുമുണ്ട്​. ഇവരെ തിരിച്ചറിയണം. (കര്‍ഷകരുടെ) തല തകര്‍ക്കാന്‍ ഉത്തരവിട്ട ആ വ്യക്തി കമാന്‍ഡര്‍മാരില്‍ ഉള്‍പ്പെടും' എന്ന് രാകേഷ്​ ടികായത്ത്​ പറഞ്ഞു.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ തല അടിച്ച്‌​ പൊട്ടിക്കാന്‍ പൊലീസുകാര്‍ക്ക്​ നിര്‍ദേശം നല്‍കുന്ന മുതിര്‍ന്ന​ ഉദ്യോഗസ്​ഥന്‍റെ വീഡിയോ പുറത്തുവന്നതോടെയാണ്​ ഖട്ടറിന്‍റെ പ്രതികരണം. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ ജാലിയന്‍ വാലാബാഗ്​ കൂട്ടക്കൊലക്ക്​ കാരണമായ ബ്രിട്ടീഷ്​ ജനറല്‍ ഡയറിനോട്​ രാകേഷ്​ ഉപമിക്കുകയും ചെയ്​തു.



ഹരിയാന മുഖ്യമന്ത്രിയുടേത്​ ഡയറിന്റെ പെരുമാറ്റം പോലെയാണ്​. കര്‍ഷകരോട്​ ഹരിയാന പൊലീസ്​ നടത്തിയ അതിക്രമം അംഗീകരിക്കാന്‍ കഴിയില്ലെന്നും ടികായത്ത്​ ട്വീറ്റ്​ ചെയ്​തു. അതേസമയം കര്‍ഷകര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. സുശീല്‍ കാജള്‍ എന്ന കര്‍ണാല്‍ സ്വദേശിയായ കര്‍ഷകനാണ് മരിച്ചത്. ഇദ്ദേഹത്തിന് തലയ്ക്കാണ് പരിക്കേറ്റിരുന്നത്.

കഴിഞ്ഞ ദിവസം കര്‍ണാലില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ബി.ജെ.പി നേതാക്കളുടെ യോഗത്തിലാണ് സംഭവം. ബി.ജെ.പി വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഇവിടേക്ക് എത്തിയ കര്‍ഷകരെ പൊലീസ് തടഞ്ഞു. ബി.ജെ.പി നേതാക്കളുടെ വാഹനം തടയാനും കരിങ്കൊടി കാട്ടാനും ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന വരെ സമരം തുടരുമെന്നാണ് സംയുക്ത സംഘടനകൾ അറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.