ദുബായ് : ഇന്ത്യയുള്‍പ്പടെ യാത്രാ നിയന്ത്രണങ്ങളുളള രാജ്യങ്ങളില്‍ നിന്നടക്കമുളള സന്ദർശകർക്ക് വരാനുളള അനുമതി യുഎഇ നല്‍കിയതോടെ ടിക്കറ്റിനായുളള അന്വേഷണങ്ങള്‍ ഊർജ്ജിതമായി. ഇന്ന് മുതല്‍ ടൂറിസ്റ്റ് വിസയിലെത്തുന്നവരുടെ അപേക്ഷ സ്വീകരിച്ചുതുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. വിമാനകമ്പനികളില്‍ നിന്ന് ഇത് സംബന്ധിച്ചുളള അന്തിമ അറിയിപ്പിനായി കാത്തിരിക്കുകയാണെന്ന് വിവിധ ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. എന്നിരുന്നാല്‍ തന്നെയും ഇന്ത്യയടക്കമുളള രാജ്യങ്ങളില്‍ നിന്നുളള ടിക്കറ്റ് നിരക്കില്‍ വർദ്ധനയുണ്ട്.
ഇന്ത്യയില്‍ കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിലും യാത്ര സംബന്ധിച്ചുളള അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലും പലരും നാട്ടിലേക്കുളള അവധിക്കാലയാത്ര മാറ്റിവച്ചിരുന്നു. എന്നാല്‍ ടൂറിസ്റ്റ് വിസ അനുവദിച്ചുതുടങ്ങുന്നുവെന്ന വാർത്ത വന്നോടെ പ്രിയപ്പെട്ടവരെ യുഎഇയിലേക്ക് എത്തിക്കാനുളള ശ്രമത്തിലാണ് പലരും. ജോലിക്കായും യുഎഇയിലേക്ക് വരാനിരിക്കുന്നവരും നിരവധി. ഇത് കൂടാതെ ആഗോള പ്രദർശനമായ എക്സ്പോ 2020 തുടങ്ങുന്നതോടെ നിരവധി പേർ രാജ്യത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.