തിങ്കള്‍ നല്ല ദിവസം: പാരാലിമ്പിക്‌സില്‍ തിളങ്ങി ഇന്ത്യ; അവനിയും സുമിതും സ്വര്‍ണ ജേതാക്കള്‍

തിങ്കള്‍ നല്ല ദിവസം: പാരാലിമ്പിക്‌സില്‍ തിളങ്ങി ഇന്ത്യ; അവനിയും സുമിതും സ്വര്‍ണ ജേതാക്കള്‍

ട്യോകിയോ: പാരാലിംപിക്‌സില്‍ ഷൂട്ടിങ്ങിലും ജാവലിന്‍ ത്രോയിലുമാണ് ഇന്ത്യ ഇന്ന് സ്വര്‍ണം നേടിയത്. എഫ്64 വിഭാഗത്തില്‍ സുമിത് ആന്റിലാണ് ലോക റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കിയത്. ഷൂട്ടിങ്ങില്‍ അവനി ലേഖ്‌റ രാവിലെ സ്വര്‍ണം നേടിയിരുന്നു. ഇതടക്കം ഇന്ത്യ ഇതുവരെ ഏഴ് മെഡലുകളാണ് പാരാലിമ്പിക്‌സില്‍ നേടിയത്.

ഫൈനലില്‍ മൂന്ന് തവണയാണ് സുമിത് ലോക റെക്കോര്‍ഡ് ഭേദിച്ചത്. 68.55 മീറ്റര്‍ എറിഞ്ഞായിരുന്നു സുമിത് മെഡല്‍ കരസ്ഥമാക്കിയത്. ആദ്യ ശ്രമത്തില്‍ തന്നെ 66.95 മീറ്റര്‍ എറിഞ്ഞ് സുമിത് പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. രണ്ടാം ശ്രമത്തില്‍ 68.08 മീറ്റര്‍ ദൂരം കടത്തി വീണ്ടും റെക്കോര്‍ഡ് തിരുത്തി. തുടര്‍ന്ന് അഞ്ചാം ശ്രമത്തില്‍ മിനിറ്റുകള്‍ക്ക് മുമ്പ് താന്‍ സൃഷ്ടിച്ച റെക്കോര്‍ഡെല്ലാം ഭേദിച്ച് 68.55 മീറ്റര്‍ ദൂരമെറിഞ്ഞ് സുമിത് പുതിയ ലോക റെക്കോര്‍ഡ് തന്റെ പേരില്‍ ഉറപ്പിക്കുകയായിരുന്നു.

പത്ത് മീറ്റര്‍ എയര്‍റൈഫിളില്‍ അവനി ലേഖ്റ ലോക റെക്കോര്‍ഡോടെ(249.6)യാണ് തങ്കമണിഞ്ഞത്. പാരാലിംപിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവനി ലേഖ്റ. പത്തൊമ്പത് വയസ് മാത്രമുള്ള അവനിലേഖരയുടെ ആദ്യ പാരാലിംപിക്‌സാണിത്. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോ എഫ്56 വിഭാഗത്തില്‍ യോഗേഷ് ഖാത്തൂണിയ വെള്ളി നേടിയതും ഇന്ന് രാവിലെ ശ്രദ്ധേയമാണ്. സീസണിലെ തന്റെ മികച്ച ദൂരമായ 44.38 മീറ്റര്‍ കണ്ടെത്തിയാണ് ഖാത്തൂണിയയുടെ നേട്ടം.

ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജജാരിയ വെള്ളി നേടിയപ്പോള്‍ സുന്ദര്‍ സിംഗ് ഗുര്‍ജാര്‍ വെങ്കലം സ്വന്തമാക്കി. ഏറ്റവും മികച്ച വ്യക്തിഗത പ്രകടനവുമായാണ്(64.35 മീറ്റര്‍) ദേവേന്ദ്ര ജജാരിയ വെള്ളി നേടിയത്. സീസണില്‍ തന്റെ മികച്ച സമയം 64.01 മീറ്റര്‍ സുന്ദര്‍ സിംഗ് ഗുര്‍ജാര്‍ കണ്ടെത്തി. പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടമാണിത്. എക്കാലത്തേയും മികച്ച മെഡല്‍വേട്ടയാണ് ഇത്തവണത്തെ പാരാലിമ്പിക്‌സില്‍ ഇന്ത്യ നേടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.