തിരുവനന്തപുരം: കോവിഡ് പ്രതിരോധശേഷി കണ്ടെത്താന്‍ സിറോ പ്രിവിലന്‍സ് പഠനം നടത്തും. തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ഇമ്യൂണോഗ്ലോബുലിൻ ജി (ഐ.ജി.ജി) ആന്റിബോഡി സാന്നിധ്യം നിർണയിക്കുകയാണ് സിറോ പ്രിവിലൻസ് സർവേയിലൂടെ ചെയ്യുക. കോവിഡ് വന്നുപോയവരിൽ ഐ.ജി.ജി പോസിറ്റീവായിരിക്കും. ഇവരെ സിറോ പോസിറ്റീവ് എന്നാണ് രേഖപ്പെടുത്തുക.
വാക്സിനേഷനിലൂടെയും രോഗം വന്നവരിലും എത്രപേർക്ക് കോവിഡ് പ്രതിരോധശേഷി ഉണ്ടെന്നറിയാനാണ് സംസ്ഥാനത്ത് സിറോ പ്രിവിലൻസ് പഠനം നടത്തുക. കോവിഡ് വന്നുപോയവരുടെ വിവരങ്ങൾ ശേഖരിക്കാൻ കൂടിയാണ് സിറോ പ്രിവിലൻസ് പഠനം നടത്തുന്നത്. ഇതിലൂടെ ഇനിയെത്രപേർക്ക് രോഗം വരാൻ സാധ്യതയുണ്ടെന്ന് മനസിലാക്കാനും കഴിയും.
ഐ.സി.എം.ആർ നടത്തിയ സിറോ സർവയലൻസ് പഠനത്തിൽ കേരളത്തിൽ 42.07 ശതമാനംപേർക്ക് ആർജിത പ്രതിരോധശേഷി കണ്ടെത്താൻ സാധിച്ചിരുന്നു. അതിനുശേഷം വാക്സിനേഷനിൽ ഇവിടെ മികച്ച മുന്നേറ്റമുണ്ടായിട്ടുണ്ട്. അതിനാൽ സംസ്ഥാനം നടത്തുന്ന സിറോ പ്രിവിലൻസ് പഠനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
ഗർഭിണികൾ, 18 വയസിനു മുകളിലുള്ളവർ, അഞ്ചുവയസിനും 17 വയസിനും ഇടയ്ക്കുള്ള കുട്ടികൾ, 18 വയസിനു മുകളിലുള്ള ആദിവാസികൾ, തീരദേശത്തുള്ളവർ, നഗരങ്ങളിലെ ചേരിപ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നിവരിലാണ് പരിശോധന നടത്തുക. ഇതിലൂടെ വിവിധ ജനവിഭാഗങ്ങളുടെയും വാക്സിൻ എടുത്തവരുടേയും സിറോ പോസിറ്റിവിറ്റി കണക്കാക്കാനാവും. രോഗബാധയും മരണനിരക്കും തമ്മിലുള്ള അനുപാതവും അറിയാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.