സ്വര്‍ണ മിശ്രിതം ജീന്‍സില്‍ തേച്ച് പിടിപ്പിച്ച് മുകളില്‍ തുണി തുന്നിച്ചേര്‍ത്തു; തട്ടിപ്പിന്റെ പുതിയ വഴിലും പിടിയിലായി

സ്വര്‍ണ മിശ്രിതം ജീന്‍സില്‍ തേച്ച് പിടിപ്പിച്ച് മുകളില്‍ തുണി തുന്നിച്ചേര്‍ത്തു; തട്ടിപ്പിന്റെ പുതിയ വഴിലും പിടിയിലായി

കണ്ണൂര്‍: സ്വര്‍ണം കടത്തുന്നതിന് പല വിദ്യകളും ഉപയോഗിക്കാറുണ്ട്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടിയ സ്വര്‍ണക്കടത്ത് ഇതുവരെ പരിക്ഷീച്ചതില്‍ നിന്നെല്ലാം വ്യത്യസ്തയുള്ളതാണ്. ഇട്ടിരിക്കുന്ന ജീന്‍സില്‍ പെയിന്റ് രൂപത്തില്‍ സ്വര്‍ണം പൂശിയാണ് കടത്താന്‍ ശ്രമം നടന്നത്.

പുതിയ രീതി കണ്ടാല്‍ ജീന്‍സ് പാന്റില്‍ പെയിന്റ് പറ്റിയതുപോലെയോ പുതിയൊരു ഡിസൈന്‍ പോലെയോ ആണ് ഒറ്റനോട്ടത്തില്‍ തോന്നുക. പേസ്റ്റ് രൂപത്തിലാക്കി, വസ്ത്രത്തില്‍ പുരട്ടി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് അധികൃതര്‍ പിടികൂടിയത്. ചെറുതാഴം സ്വദേശി ശിഹാബില്‍ നിന്നാണ് 302 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഇയാള്‍ ധരിച്ച പാന്റ്‌സിന്റെ ഇരുകാലുകളിലും പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം പെയിന്റടിച്ച നിലയിലായിരുന്നു. ഇതിന് പുറമേ തുണിയും തുന്നിച്ചേര്‍ത്ത നിലയിലാണ് ഉണ്ടായിരുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ ദുബായിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ശിഹാബ് എത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമായാണ് ഈ രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത്. പശയോടൊപ്പം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം പിടിപ്പിച്ചതിനാല്‍ മെറ്റല്‍ ഡിറ്റക്ടര്‍ വഴി പിടികൂടാന്‍ സാധ്യത കുറവായിരിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 15 ലക്ഷം രൂപ വിലമതിക്കുന്ന 302 ഗ്രാം സ്വര്‍ണമാണ് കണ്ണൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയതെന്ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.