വിസിറ്റ് വിസക്കാർക്ക് ജിഡിആ‍ർഎഫ്എ ഐസിഎ അനുമതിയില്ലാതെ ദുബായിലെത്താം, എമിറേറ്റ്സ്

വിസിറ്റ് വിസക്കാർക്ക് ജിഡിആ‍ർഎഫ്എ ഐസിഎ അനുമതിയില്ലാതെ ദുബായിലെത്താം, എമിറേറ്റ്സ്

ദുബായ് : യുഎഇയിലെ ഏത് എമിറേറ്റിലെ വിസക്കാർക്കും ദുബായ് വിമാനത്താവളത്തില്‍ വന്നിറങ്ങാമെന്ന് എമിറേറ്റ്സും. യാത്രാക്കാരുടെ സംശയങ്ങള്‍ക്കുളള മറുപടിയായി ട്വിറ്ററിലൂടെയാണ് എമിറേറ്റ്സ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഫുജൈറ വിസയാണ്,പക്ഷെ ദുബായിലാണ് താമസിക്കുന്നത്, എമിറേറ്റ്സ് ഫ്ളൈറ്റില്‍ ദുബായിലേക്ക് വരാമോയെന്നായിരുന്നു ഒരു യാത്രാക്കാരന്‍റെ സംശയം, ഇതിന് മറുപടിയായി ജോലിക്കായുളള വിസ (എംപ്ലോയ്മെന്‍റ് വിസ), ഷോർട്ട് സ്റ്റേ-ലോംഗ് സ്റ്റേ വിസകള്‍, വിസിറ്റ് വിസ, പുതിയ താമസവിസ എന്നിങ്ങനെ ഏത് എമിറേറ്റില്‍ നിന്നുളള വിസക്കാർക്കും ദുബായ് വിമാനത്താവളത്തില്‍ വന്നിറങ്ങാം, യുഎഇയിലെ താമസവിസക്കാർക്ക്, ജിഡിആർഎഫ് എ അല്ലെങ്കില്‍ ഐസിഎ അനുമതി ഉണ്ടായിരിക്കണം എന്നാണ് എമിറേറ്റ്സിന്‍റെ മറുപടി.

അതേസമയം, വിസിറ്റ് വിസകളിലെത്തുന്നവർക്ക് ജിഡിആർഎഫ്എ-ഐസിഎ അനുമതിയുടെ ആവശ്യമില്ലെന്നും മറ്റൊരു ട്വീറ്റ് വ്യക്തമാക്കുന്നു. മറ്റ് യാത്ര മാനദണ്ഡങ്ങളൊക്കെ പാലിക്കണമെന്നും ട്വീറ്റിലുണ്ട്. യുഎഇയിലേക്ക് വരുന്ന ടൂറിസ്റ്റ് വിസക്കാർ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുളള രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവരായിരിക്കണമെന്ന് യുഎഇ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

48 മണിക്കൂറിനുളളിലെ യഥാർത്ഥഫലവുമായി ബന്ധിപ്പിക്കുന്ന ക്യൂആർ കോഡുളള പിസിആർ നെഗറ്റീവ് പരിശോധനാഫലം നിർബന്ധം. പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുന്‍പുളള റാപിഡ് പിസിആർ പരിശോധനയും അനിവാര്യമാണ്. എയർഇന്ത്യയും ഇത് സംബന്ധിച്ച മാർനിർദ്ദേശം യാത്രാക്കാർക്ക് നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.