വിദ്യാർത്ഥികള്‍ക്ക് പിസിആർ പരിശോധന സൗജന്യമാക്കി യുഎഇ

വിദ്യാർത്ഥികള്‍ക്ക് പിസിആർ പരിശോധന സൗജന്യമാക്കി യുഎഇ

അബുദബി: യുഎഇയില്‍ കോവിഡ് പരിശോധനയുടെ നിരക്ക് 50 ദിർഹമായി നിജപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാർത്ഥികള്‍ക്ക് പിസിആർ പരിശോധന സൗജന്യമാക്കിയിട്ടുണ്ട്. സേഹയുടെ വിവിധ കേന്ദ്രങ്ങളില്‍ പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. 24 മണിക്കൂറിനുളളില്‍ പരിശോധനഫലം ലഭ്യമാകും.

വിദ്യാ‍ർത്ഥികള്‍ക്ക്  അബുദാബിയില്‍ സായിദ് സ്പോർട്സ് സിറ്റി, അൽ ബഹിയ, റബ്ദാൻ, അൽ ഷംക, അൽ മൻഹാൽ എന്നിവിടങ്ങളില്‍ നിന്ന് സൗജന്യമായി കോവിഡ് പരിശോധന നടത്താം. അലൈനില്‍ അഷർജ്, അൽ സറൂജ്, അൽ ഹിൽ, അൽ അമിറ എന്നിവിടങ്ങളിലും അൽ ദഫ്റയില്‍ മദീനത് സായിദ്, ഗയാതി, അൽ മിർഫ, ലിവ, അൽ സില, ദൽമ എന്നിവിടങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.

ദുബായില്‍ ദുബായ് പാർക്സ് ആൻഡ് റിസോർട്സ്, അൽ ഖവാനീജ്, മിനാ റാഷിദ്, സിറ്റി വോക് എന്നിവിടങ്ങളിലും ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ സേഹ കേന്ദ്രങ്ങളിലും പരിശോധന നടത്താം.


മുന്‍കൂർ രജിസ്ട്രേഷനില്ലാതെ നേരിട്ട് ചെന്ന് പരിശോധന നടത്താവുന്നതാണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.