ഗാലക്‌സി വാച്ച് 4 സീരിസിലെ രണ്ടു മോഡലുകൾ പുറത്തിറക്കി സാംസങ്ങ്

ഗാലക്‌സി വാച്ച് 4 സീരിസിലെ  രണ്ടു മോഡലുകൾ പുറത്തിറക്കി  സാംസങ്ങ്

ഓഗസ്റ്റ് ആദ്യവാരം സാംസങ്ങ് നടത്തിയ ' ഗാലക്സി അൺപാക്ക്ഡ് 2021' എന്ന പരിപാടിയിൽ പുതിയ മടക്കാവുന്ന ഫോണുകൾക്കൊപ്പം, ഗാലക്സി 'വെയർ ഒ എസ്', ഗാലക്സി ബഡ്സ് 2 എന്നീ സോഫ്റ്റ്‌വെയറുകൾ പ്രവർത്തിക്കുന്ന രണ്ട് സ്മാർട്ട് വാച്ചുകളും അവതരിപ്പിച്ചു.

ഗാലക്‌സി വാച്ച് 4, ഗാലക്‌സി വാച്ച് 4 ക്ലാസിക്  എന്നിങ്ങനെ പേരിട്ടിട്ടുള്ള  പുതിയ സ്മാർട്ട് വാച്ചുകൾ ഓഗസ്റ്റ് 30 മുതൽ ഇന്ത്യയിലെ സാംസങ്ങിൻറെ ഔദ്യോഗിക  വെബ്‌സൈറ്റിൽ നിന്നും മറ്റ് പ്രധാന ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിലേഴ്‌സിൽ നിന്നും മുൻകൂട്ടി ബുക്ക് ചെയ്യുവാൻ സാധിക്കും. ഗാലക്സി വാച്ച് 4 ഇന്ത്യയിൽ 23,999 രൂപയും, 4 ക്ലാസിക് 31,999 രൂപ മുതലും ലഭ്യമാണ്.

ഡിജിറ്റൽ ബെസൽ ഉള്ള സ്ലീക് ഡിസൈനും റബ്ബർ സ്ട്രാപ്പും അടങ്ങിയതാണ് ഗാലക്സി വാച്ച് 4. കറങ്ങുന്ന ബെസലുകളും സ്റ്റെയിൻലെസ് സ്റ്റീൽ ബോഡിയുമാണ് ഗാലക്സി വാച്ച് 4 ക്ലാസിക്കിൻറെ പ്രത്യേകത. ഈ വാച്ചുകൾക്ക് 1.5 ജിബി റാം, 16 ജിബി സ്റ്റോറേജ്, എപ്പോഴും ഓൺ മോഡിനായി പ്രത്യേക ചിപ്പ് എന്നിവയുമുണ്ട്.

സാംസങ് പേ, ഗൂഗിൾ പേ തുടങ്ങിയ സേവനങ്ങളും, കോളുകൾ, എസ്എംഎസ്, ഇമെയിലുകൾ എന്നിവയ്ക്കുള്ള നോട്ടിഫിക്കേഷനുകളും ഈ വാച്ചുകളിൽ ലഭ്യമാണ്. എല്ലാ ആധുനിക സ്മാർട്ട് വാച്ചുകളും പോലെ ഇവയും ഫിറ്റ്നസ് പ്രേമികളെ ഉദ്ദേശിച്ചാണ് രൂപകൽപന ചെയ്തിട്ടുള്ളത്. ഇതിനുള്ളിലെ സാംസങ്ങ് ബയോആക്ടീവ് സെൻസറിന് പി പി ജി, ഇ സി ജി, ബി ഐ എ എന്നിവ അളക്കാൻ കഴിയും. കൂടാതെ നൂറിലധികം വർക്ക് ട്രാക്കിംഗ് മോഡുകളും ഈ വാച്ചുകളിൽ ലഭ്യമാണ് .

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.