അബുദബി ഗ്രീന്‍ ലിസ്റ്റ് പുതുക്കി

അബുദബി ഗ്രീന്‍ ലിസ്റ്റ് പുതുക്കി

അബുദബി: കോവിഡ് സുരക്ഷിത രാജ്യങ്ങളുടെ ഗ്രീന്‍ ലിസ്റ്റ് അബുദബി പുതുക്കി. 22 രാജ്യങ്ങളെ പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രീന്‍ രാജ്യങ്ങളില്‍ നിന്ന് അബുദബിയിലേക്ക് എത്തുന്നവര്‍ക്ക് ക്വാറന്‍റീന്‍ ആവശ്യമില്ല. ഇന്ത്യ റെഡ് ലിസ്റ്റില്‍ തുടരും.ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ പട്ടികയില്‍ ഇടം പിടിച്ചു. മാലിദ്വീപ്, ഗ്രീസ്, ചൈന എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്.

അല്‍ബേനിയ,അര്‍മേനിയ,ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബഹ്‌റൈന്‍, ബല്‍ജിയം, ഭൂട്ടാന്‍, ബ്രൂണെ, ബള്‍ഗേറിയ, കാനഡ,ചൈന, ക്രൊയേഷ്യ,സൈപ്രസ്,ചെക്ക് റിപ്പബ്ലിക്, കോമറോസ്, ഡെന്‍മാര്‍ക്ക്,ഫിന്‍ലന്‍ഡ്, ജര്‍മനി, ഗ്രീസ് ,ഹോങ്കോംഗ് ,ഹംഗറി , ഇറ്റലി ജപ്പാന്‍, ജോര്‍ദാന്‍, കുവൈത്ത് തുടങ്ങിയവയും പട്ടികയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.