തെലങ്കാനയില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തിന് ഹൈക്കോടതി സ്റ്റേ

തെലങ്കാനയില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തിന് ഹൈക്കോടതി സ്റ്റേ

ഹൈദരാബാദ്: തെലങ്കാനയില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. സെപ്തംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനായിരുന്നു തെലങ്കാന സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, ഇപ്പോള്‍ സ്‌കൂളുകള്‍ തുറക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.

ഓഗസ്റ്റ് 25നാണ് എല്‍.കെ.ജി മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളും വിവിധ ഘട്ടങ്ങളായി തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. 2020 മാര്‍ച്ചില്‍ ലോക്ക്ഡൗണിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ അടച്ചത്. ഒന്നര വര്‍ഷം അടച്ചിട്ടതിനു ശേഷം അടുത്ത മാസം ഒന്നാം തീയതി മുതല്‍ ക്ലാസുകള്‍ തുറക്കാനായിരുന്നു നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്.

വിഷയത്തില്‍ ഒക്ടോബര്‍ നാലിനു മുന്‍പ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശം നല്‍കി. ക്ലാസുകളില്‍ എത്തണമെന്ന് ഒരു വിദ്യാര്‍ത്ഥിയെയും നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. ഓഫ്ലൈന്‍ ക്ലാസുകള്‍ നടത്താത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണോ ഓഫ്ലൈന്‍ ക്ലാസുകള്‍ തുടങ്ങണോ എന്നത് സ്ഥാപനങ്ങളുടെ താത്പര്യമാണ് എന്നും കോടതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.