അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 1
ഗ്രീസിന്റെ തലസ്ഥാനമായ ഏഥന്‍സിലെ ഒരു കുലീന കുടുംബത്തിലാണ് ആബട്ടു ഗില്‍സ് ജനിച്ചത്. മാതാപിതാക്കളുടെ മരണ ശേഷം മാതൃരാജ്യത്ത് നിന്നും പാലായനം ചെയ്ത് ഫ്രാന്‍സില്‍ എത്തിയ ഗില്‍സ് റോണ്‍ നദീ തീരത്തുള്ള മരുഭൂമിയില്‍ ഒരു പര്‍ണ്ണശാല നിര്‍മ്മിച്ച് അവിടെ താമസമാക്കി.
പിന്നീട് നീമെസു വനത്തിലെ ഒരു ഗുഹയ്ക്കുള്ളിലേക്ക് താമസം മാറ്റി. കാട്ടിലെ പഴങ്ങളും കിഴങ്ങുകളും ജലവുമായിരുന്നു ഭക്ഷണം. ദിവസേന ഒരു പേടമാന്‍ ഗുഹയിലെത്തി അദ്ദേഹത്തിന് പാല്‍ കൊടുത്തിരുന്നു എന്നാണ് പറയപ്പെടുന്നത്.
ഭൗമിക ചിന്തകള്‍ ഒഴിവാക്കി മിക്കപ്പോഴും പ്രണിധാനത്തില്‍ മുഴുകിയിരിക്കുകയായിരുന്നു ആബട്ടു ഗില്‍സ്. ഒരു ദിവസം കാട്ടില്‍ വേട്ടയ്‌ക്കെത്തിയ രാജകുമാരനില്‍ നിന്നും രക്ഷപെട്ട ഒരു മാന്‍പേട ഗുഹാ കവാടത്തിലേക്ക് ഓടിയപ്പോള്‍ പിന്തുടര്‍ന്ന വേട്ട സംഘം ഗില്‍സിനേയും അദ്ദേഹത്തിന്റെ രഹസ്യ ധ്യാന സ്ഥാനവും കണ്ടെത്തി. വേട്ടക്കാര്‍ ആ പെണ്‍ മാനിനു നേരെ അമ്പെയ്‌തെങ്കിലും അത് കൊണ്ടത് ഗില്‍സിന്റെ കാല്‍ തുടയിലായിരുന്നു.
ഇതേ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് ജീവിതകാലം മുഴുവനും മുടന്തനായി കഴിയേണ്ടി വന്നു. പിന്നീട് തിയോഡോറിക്ക് രാജാവിന്റെ നിര്‍ദേശപ്രകാരം അദ്ദേഹം ഒരാശ്രമം പണിയുകയും അതിന്റെ ആദ്യത്തെ മഠാധിപതിയാകുകയും ചെയ്തു. ഈ ആശ്രമം വിശുദ്ധ ഗില്‍സ് ഡു ഗാര്‍ഡ് എന്ന പേരില്‍ പിന്നീട് അറിയപ്പെടാന്‍ തുടങ്ങി. എട്ട് വര്‍ഷത്തിനു ശേഷം 712 ല്‍ അദ്ദേഹം നിര്യാതനായി.
പിന്നീട് വിശുദ്ധനായി ഉയര്‍ത്തപ്പെട്ട ഗില്‍സിന്റെ നാമധേയത്തില്‍ ഇംഗ്ലണ്ടില്‍ ധാരാളം പള്ളികള്‍ നിര്‍മ്മിക്കപ്പെട്ടു. മുടന്തുള്ളവരുടെയും ദരിദ്രരുടെയും രക്ഷാധികാരിയായിട്ടാണ് വിശുദ്ധ ഗില്‍സ് കരുതപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ നാമത്തില്‍ നിരാലംബര്‍ക്ക് ദാന ധര്‍മ്മങ്ങള്‍ കൊടുക്കുക പതിവായിരുന്നു.
ഭിക്ഷാടകര്‍, മുലയൂട്ടുന്നവര്‍, സന്യാസികള്‍, ശാരീരിക ക്ഷമതയില്ലാത്തവര്‍, കൊല്ലപ്പണിക്കാര്‍, മുടന്തന്മാര്‍, കുഷ്ഠ രോഗികള്‍, സന്താനശേഷിയില്ലാത്തവര്‍, ലൈംഗിക ശേഷി ഇല്ലാത്തവര്‍ എന്നിവര്‍ ഈ വിശുദ്ധന്റെ മദ്ധ്യസ്ഥതയ്ക്കായി പ്രാര്‍ത്ഥിക്കാറുണ്ട്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. പ്രിസ്‌കൂസ് കാസ്‌ട്രെസിസ്, ടമ്മാരിയൂസ്, റോസിയൂസ്, ഹെറാക്ലിയൂസ്, സെക്കുന്തിയൂസ്
2. അഡ്യുത്തോര്‍ മാര്‍ക്ക്, അഗുസ്തൂസ്, എല്‍പീഡിയൂസ്, കാനിയണ്‍, വിന്റോണിയൂസ്
3. സെന്‍സിലെ അഗിയോ
4. ത്രെയിസിലെ അമ്മോനും കൂട്ടരും
5. അക്വിനോ ബിഷപ്പായിരുന്ന കോണ്‍സ്റ്റാന്‍സിയൂസ്
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26