കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാര്‍ വിജയകരമായി പരിശീലനം പൂർത്തിയാക്കി. ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത് ബിഹാറില്‍ നിന്നുള്ള ശിവാംഗി, ഉത്തര്‍പ്രദേശ് സ്വദേശി ശുഭാംഗി സ്വരൂപ്, ഡല്‍ഹിയില്‍ നിന്നുള്ള ദിവ്യ ശര്‍മ എന്നിവരാണ്. മൂവരും നേവിയുടെ ഡോര്‍ണിയര്‍ വിമാനത്തിലെ പരിശീലനമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഇതാദ്യമായാണ് ഇന്ത്യന്‍ നാവികസേനയിൽ വനിതാ സാരഥികൾ സ്വന്തമായി വിമാനം പറത്താനുള്ള പരിശീലനം പൂർത്തിയാക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ തന്നെ മൂന്നുപേരും പൈലറ്റുമാരായി യോഗ്യത നേടിയിരുന്നുവെങ്കിലും ഡോര്‍ണിയര്‍ ഓപ്പറേഷണല്‍ ഫ്ളൈയിങ് ട്രെയിനിങ് കോഴ്സ് കൂടി പൂര്‍ത്തിയാക്കിയാലേ സ്വന്തമായി വിമാനം പറത്താനാകൂ. ഈ ഡോഫ്റ്റ് കോഴ്സ് ആണ് ഇവര്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്. ഇക്കൂട്ടത്തിൽ നാവിക പൈലറ്റായി ആദ്യമായി യോഗ്യത നേടിയത് ലഫ്. ശിവാംഗിയാണ്. 27-ാമത് ഡോർനിയർ ഓപ്പറേഷൻ ഫ്ലൈയിംഗ് ട്രെയിനിംഗ് (ഡോഫ്റ്റ്) കോഴ്‌സിലെ 6 പേരിൽ മൂന്ന് പേരായിരുന്നു ഇവർ. കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് വെച്ച് പാസിങ്ങ് ഔട്ട് പരേഡ് നടന്നു. ചടങ്ങില്‍ റിയര്‍ അഡ്‌മിറല്‍ ആന്റണി ജോര്‍ജ് പൈലറ്റുമാര്‍ക്ക് പുരസ്‌കാരം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.