യു.എ.ഇയിലെ നീറ്റ് പരീക്ഷ കേന്ദ്രം ഊദ്​ മേത്ത ഇന്ത്യൻ സ്​കൂൾ

യു.എ.ഇയിലെ നീറ്റ് പരീക്ഷ കേന്ദ്രം ഊദ്​ മേത്ത ഇന്ത്യൻ സ്​കൂൾ

ദുബായ് : യുഎഇയിലെ നീറ്റ് പരീക്ഷാകേന്ദ്രം ഊദ് മേത്ത ഇന്ത്യന്‍ ഹൈസ്കൂളായിരിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്. സെപ്റ്റംബർ 12 ന് ഞായറാഴ്ച 12.30 മുതല്‍ 3.30 (യുഎഇ സമയം) വരെയാണ് നീറ്റ് പരീക്ഷ നടക്കുക. ഗേറ്റ് 4,5,6 എന്നിവിടങ്ങളിലൂടെയാണ് പരീക്ഷാ‍ർത്ഥികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുളളത്. രാവിലെ 9.30 മുതൽ ഉച്ച​ 12വരെയായിരിക്കും പ്രവേശനസമയം. 

വിദ്യാർഥികൾക്ക്​ neet.nta.nic.in എന്ന വെബ്​സൈറ്റിൽനിന്ന്​ അഡ്​മിറ്റ്​ കാർഡ്​ ഡൗൺലോഡ്​ ചെയ്യാം. ഈ കാർഡുമായാണ് പരീക്ഷാകേന്ദ്രത്തിലേക്ക് എത്തേണ്ടത്. കാർഡില്‍ പാസ് പോർട്ട് സൈസ് ഫോട്ടോ പതിച്ചിരിക്കണം. . അറ്റൻറൻസ്​ ഷീറ്റിലും പാസ്​പോർട്ട്​ സൈസ്​ ഫോ​ട്ടോ പതിപ്പിക്കണം. അഡ്​മിറ്റ്​ കാർഡിനൊപ്പം ഡൗൺലോഡ്​ ചെയ്യുന്ന പ്രൊഫോമയിൽ പോസ്​റ്റ്​ കാർഡ്​ സൈസ്​ (4X6) കളർ ചിത്രം പതിപ്പിക്കണം.  

https://cnewslive.com/images/36ff4181-4bd3-4ef3-b6b6-f771d90b7eca.jpeg

https://cnewslive.com/images/cc0dafff-5f49-435c-a5ac-c602e410475e.jpeg


രാജ്യത്തിന്‍റെ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷയെന്നും മാർഗനിർദ്ദേശം വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.