ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 41,965 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ കോവിഡ് കണക്കുകളില്‍ 35.6 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച് 460 പേര്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്. ഇന്നലെ 1.30 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ആകെ 65 കോടി ഡോസ് വാക്‌സിനാണ് നല്‍കിയിട്ടുള്ളത്.
കേരളമാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. 30,203 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 115 പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ 1,512 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 1,217 പേര്‍ക്കും ആന്ധ്ര പ്രദേശില്‍ 1,115 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. തെലങ്കാനയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 338 പേര്‍ക്ക് മാത്രമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
എന്നാൽ മുംബൈയില്‍ കോവിഡ് രോഗബാധ നിലനില്‍ക്കുന്ന സമയത്തും ജനങ്ങള്‍ പൊതുഇടങ്ങളില്‍ തിങ്ങിക്കൂടുന്നതില്‍ ബോംബെ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. രണ്ടാം തരംഗം വന്ന സമയത്തെപ്പോലെ പ്രതിസന്ധി രൂക്ഷമാവുമോയെന്നും കോടതി സംശയിക്കുന്നു.
അതേസമയം രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ രോഗബാധ കൂടുന്നതായാണ് കാണുന്നത്. ഇത് മൂന്നാം തരംഗത്തിന്റെ സൂചനയായി കാണാമെന്നാണ് ഐസിഎംആര്‍ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. സമിറാന്‍ പാണ്ഡെയുടെ അഭിപ്രായം. സംസ്ഥാനതലത്തില്‍ കാഴ്ചപ്പാടും മാനദണ്ഡങ്ങളും നിശ്ചയിക്കുകയാണ് പ്രതിവിധിയെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.