സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസിന്റെ ഇടപെടല്‍; രൂക്ഷ വിമര്‍ശനവുമായി ആനിരാജ

സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസിന്റെ ഇടപെടല്‍; രൂക്ഷ വിമര്‍ശനവുമായി ആനിരാജ

തിരുവനന്തപുരം: സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസ് സേനയില്‍ നിന്ന് ഉണ്ടാകുന്നുവെന്ന് സിപിഐ നേതാവ് ആനി രാജ. ഇതിനായി ആര്‍.എസ്.എസ് ഗ്യാങ് പൊലീസില്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു. ഈ വിഷയം മുഖ്യമന്ത്രി ഗൗരവകരമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

പൊലീസുകാരുടെ അനാസ്ഥ കൊണ്ടാണ് പല മരണങ്ങളും സംഭവിച്ചത്. പൊലീസിന്റെ അനാവശ്യ ഇടപെടല്‍ ദേശീയ തലത്തില്‍ പോലും നാണക്കേട് ഉണ്ടാക്കിയെന്നും ആനി രാജ കുറ്റപ്പെടുത്തി. ആറ്റിങ്ങലിലെ സംഭവത്തില്‍ പൊലീസുകാരിക്കെതിരെ ദളിത് പീഡനത്തിന് കേസ് എടുക്കണം. എല്ലാവരും കണ്ട കാര്യത്തില്‍ എന്ത് അന്വേഷണമാണ് പൊലീസ് മേധാവി നടത്തുന്നത്.

സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പു സ്വതന്ത്ര്യ മന്ത്രിയും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. പൊലീസുകാര്‍ക്ക് നിയമത്തെ കുറിച്ച് പരിശീലനം നല്‍കണം. ഇതിനായി മുഖ്യമന്ത്രിക്കും എല്‍ ഡി എഫ് കണ്‍വീനര്‍ക്കും കത്ത് നല്‍കുമെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.