സൂര്യയ്ക്ക് ഒപ്പം അപര്‍ണ ബാലമുരളിയും: ആവേശം പകര്‍ന്ന് വീഡിയോ ഗാനം

സൂര്യയ്ക്ക് ഒപ്പം അപര്‍ണ ബാലമുരളിയും: ആവേശം പകര്‍ന്ന് വീഡിയോ ഗാനം

 കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അപര്‍ണ ബാലമുരളി. തമിഴകത്തും ശ്രദ്ധ നേടാന്‍ ഒരുങ്ങുകയാണ് താരം. സൂരരൈ പോട്രു എന്ന ചിത്രത്തില്‍ നായികയായെത്തുന്നത് അപര്‍ണ ബാലമുരളിയാണ്. തമിഴ് ചലച്ചിത്ര താരം സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് സുരരൈ പോട്രു.

ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ പുതിയ ഗാനം. ആഗാസം എന്ന വീഡിയോ ഗാനമാണ് പ്രേക്ഷകരിലേക്കെത്തിയത്. ആവേശം നിറയ്ക്കുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയും ചെയ്തു. ജി വി പ്രകാശ് കുമാറും മലയാളത്തിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജും ചേര്‍ന്നാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

തൈക്കുടം ബ്രിഡ്ജിന്റെ പ്രശസ്തമായ ഉറുമ്പ് എന്ന ഗാനവുമായി ചേര്‍ത്താണ് ആഗാസം എന്ന ഗാനത്തിന് ജി വി പ്രകാശ് കുമാര്‍ ഈണം പകര്‍ന്നിരിക്കുന്നത്. അരുണ്‍ രാജ കാമരാജ ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ക്രിസ്റ്റിന്‍ ജോസും ഗോവിന്ദ് വസന്തയും ചേര്‍ന്നാണ്് ആലാപനം.

സുധ കൊങ്കരയാണ് സുരരൈ പോട്രു എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇരുതി സുട്രി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുധി കൊങ്കര. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.