ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരാന്‍ കാരണം വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തില്‍ കോവിഡ് രോഗികളില്‍ 85 ശതമാനവും വീടുകളിലാണ് കഴിയുന്നത്. പ്രതിദിന കോവിഡ് കുതിപ്പ് തടയാന്‍ സംസ്ഥാനം നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
ഇക്കാര്യത്തില്‍ സമര്‍ത്ഥവും തന്ത്രപരവുമായ ലോക്ക്ഡൗണിന് സംസ്ഥാനം ഊന്നല്‍ നല്‍കണം. പ്രതിദിന കോവിഡ് കേസുകള്‍ ഉയരുമ്പോഴും കേരളം കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും മന്ത്രാലയം കുറ്റപ്പെടുത്തുന്നു. അതിന്റെ ആഘാതം അയല്‍ സംസ്ഥാനങ്ങളും അനുവഭവിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ജില്ലാതലത്തില്‍ മാത്രമല്ല രോഗബാധയുള്ള പ്രദേശങ്ങളിലും ശ്രദ്ധ കാണിക്കുകയും നടപടികള്‍ കൈക്കൊള്ളുകയും വേണം. 
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കേരളത്തില്‍ കോവിഡ് രോഗികള്‍ വീടുകളില്‍ രോഗമുക്തി നേടുന്നത്. ഇതുകൊണ്ടാണ് കേരളത്തിന് വൈറസ് വ്യാപനം തടയാന്‍ സാധിക്കാത്തതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.