അതെങ്ങനെ സ്വാതന്ത്ര്യ സമരമാകും?.. ചോരപ്പുഴ ഒഴുക്കി അഫ്ഗാന്‍ നിയന്ത്രണം പിടിച്ചെടുത്ത താലിബാന്‍ ഭീകരത മാധ്യമം പത്രത്തിന് 'സ്വാതന്ത്ര്യ സമരപ്പോരാട്ടം'

 അതെങ്ങനെ സ്വാതന്ത്ര്യ സമരമാകും?.. ചോരപ്പുഴ ഒഴുക്കി അഫ്ഗാന്‍ നിയന്ത്രണം പിടിച്ചെടുത്ത താലിബാന്‍ ഭീകരത മാധ്യമം പത്രത്തിന് 'സ്വാതന്ത്ര്യ സമരപ്പോരാട്ടം'

'അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാന്‍' എന്നതായിരുന്നു ഇന്ന് പുറത്തിറങ്ങിയ മാധ്യമത്തിന്റെ പ്രധാന തലക്കെട്ട്. താലിബാന്റെ ഭീകര ഭരണത്തില്‍ നിന്ന് രക്ഷനേടി രാജ്യം വിടാന്‍ ലക്ഷക്കണക്കിനു പേര്‍ ഇപ്പോഴും നെട്ടോട്ടം ഓടുമ്പോഴാണ് മാധ്യമത്തിന് താലിബാന്റെ ഭരണം സ്വാതന്ത്ര്യമായി മാറുന്നത്.

കൊച്ചി: അഫ്ഗാന്‍ മണ്ണിനെ ചോരയില്‍ കുളിപ്പിച്ച് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ കൊന്നൊടുക്കി അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഭീകരസംഘടനയായ താലിബാന്‍ പിടിച്ചെടുത്തതിനെ സ്വാതന്ത്ര്യസമര പോരാട്ടമായി വിശേഷിപ്പിച്ച് ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രം മാധ്യമം.

'അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാന്‍' എന്നതായിരുന്നു ഇന്ന് പുറത്തിറങ്ങിയ മാധ്യമത്തിന്റെ പ്രധാന തലക്കെട്ട്. താലിബാന്റെ ഭീകര ഭരണത്തില്‍ നിന്ന് രക്ഷനേടി രാജ്യം വിടാന്‍ ലക്ഷക്കണക്കിനു പേര്‍ ഇപ്പോഴും നെട്ടോട്ടം ഓടുമ്പോഴാണ് മാധ്യമത്തിന് താലിബാന്റെ ഭരണം സ്വാതന്ത്ര്യമായി മാറുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അമേരിക്കന്‍ സേനാ പിന്മാറ്റം പൂര്‍ത്തിയായത്. ശേഷിച്ച സൈനികരേയും വഹിച്ച് അവസാന അമേരിക്കന്‍ സേന വിമാനം കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് യാത്രയായതോടെ പടക്കം പൊട്ടിച്ചും ആകാശത്തേക്ക് വെടിയുതിര്‍ത്തും താലിബാന്‍ സേന ആഹ്ലാദം പ്രകടിപ്പിച്ചു.

കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുക്കുകയും ചെയ്തു. അമേരിക്കന്‍ സേനയുടെ പിന്‍മാറ്റം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങി ആഘോഷിച്ചെന്നും മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ജനങ്ങള്‍ ഭീതിയില്‍ കഴിയുകയാണെന്നും താലിബാന്‍ ഭീകരരാണ് ആഘോഷിച്ചതെന്നും അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം മാധ്യമം ദിനപത്രത്തിന്റെ താലിബാന്‍ അനുകൂല നിലപാടിനെതിരേ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. വിദേശികള്‍ക്ക് പകരം തദ്ദേശീയരായ തീവ്രവാദികളുടെ കൈകളിലേക്ക് അധികാരമെത്തുന്നതിനെ സ്വാതന്ത്ര്യമായി കാണുന്നവര്‍ ആ വാക്കിനെയും സ്വാതന്ത്ര്യമെന്ന മഹത്തായ പരികല്‍പ്പനയേയുമാണ് അവഹേളിക്കുന്നതതെന്ന് മുന്‍ എംഎല്‍എ വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.