ന്യൂഡല്‍ഹി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനുള്‍പ്പെടെ അഞ്ചു മലയാളികളെ യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താക്കളായി നിയമിച്ച തീരുമാനം മരവിപ്പിച്ചു. സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിയമനം തടഞ്ഞതെന്നാണ് സൂചന.
അര്‍ജുന്‍ രാധാകൃഷ്ണന്‍, ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയുള്‍പ്പെടെ 72 പേരെയാണ് വക്താക്കളായി യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് ബുധനാഴ്ച നിയമിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് ആയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുനെ നിയമിച്ചത്.
എന്നാല്‍ സംസ്ഥാന കമ്മിറ്റി അറിയാതെയാണ് നിയമനമെന്ന് പരാതി ഉയര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടിയോട് അടുപ്പമുണ്ടായിരുന്ന എ ഗ്രൂപ്പിലെ പ്രമുഖ നേതാവായ തിരുവഞ്ചൂര്‍ പ്രതിപക്ഷ നേതൃസ്ഥാനം, പുനസംഘടന എന്നിവയുമായി ബന്ധപ്പെട്ട് ഗ്രൂപ്പില്‍നിന്ന് അകന്നിരുന്നു. പാര്‍ട്ടി മോശം കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഹൈക്കമാന്‍ഡിന്റെയും നേതൃത്വത്തിന്റെയും കൂടെ നില്‍ക്കണമെന്ന നിലപാടിലാണ് തിരുവഞ്ചൂര്‍ ഇപ്പോള്‍.
കേന്ദ്ര നേതൃത്വത്തിന്റെ നേരിട്ടുള്ള പിന്തുണയോടെ കേരളത്തില്‍ രാഷ്ട്രീയ ചുവടുവയ്പ്പു നടത്തുന്ന നേതാക്കളുടെ മക്കളില്‍ മൂന്നാമനാണ് അര്‍ജുന്‍. എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും ഡല്‍ഹി വഴിയാണ് രാഷ്ട്രീയത്തിലേക്കെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.