ദീർഘനാളായി എൻ ഡി എ മുന്നണിയിൽ അവഗണന നേരിടുന്ന പി സി തോമസിന്റെ കേരളാ കോൺഗ്രസ്സ്, മുന്നണി വിട്ട് ഐക്യ ജനാധിപത്യമുന്നണിയിൽ ചേരാൻ ഏകദേശ ധാരണയായി.
നിലവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസ് എൻ ഡി എ മുന്നണിയിൽ നിൽക്കുന്ന പി സിതോമസ് വിഭാഗമാണ്. രണ്ട് സാധ്യതകളാണ് തോമസിന് മുൻപിലുള്ളത്, ഒന്ന് കേരളാ കോൺഗ്രസ്സ് എന്ന പാർട്ടിയെ അങ്ങനെ തന്നെ നിലനിർത്തിക്കൊണ്ട് യു ഡി എഫിൽ സഖ്യ കക്ഷിയാകുക, അല്ലെങ്കിൽ ജോസഫ് ഗ്രൂപ്പിൽ ലയിച്ച് മുന്നണി പ്രവേശനം സാധ്യമാക്കുക.
കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പേരും ചിഹ്നവും സംബന്ധിച്ച കോടതി വിധി എതിരായാൽ ഇരു പാർട്ടികളും ലയിക്കുമെന്നാണ് ജോസഫ് നേതാക്കൾ സൂചന നൽകുന്നത്. യു.ഡി.എഫിലേക്ക് വരുന്നതിന് പകരമായി പി.സി തോമസിന് മുന്നിൽ ജോസഫ് വിഭാഗം വയ്ക്കുന്ന ഓഫർ പാലാ സീറ്റാണ്. ജോസ് വിഭാഗം പോയതോടെ പാലാ സീറ്റിനായി യു.ഡി.എഫിൽ ജോസഫ് വിഭാഗം അവകാശവാദം ഉന്നയിക്കും. അങ്ങനെ കിട്ടുന്ന സീറ്റ് പി സി തോമസിനെ കൊടുക്കാമെന്നാണ് നേതാക്കൾ കണക്കുകൂട്ടുന്നത്.
ജോസഫ് വിഭാഗവുമായുള്ള ലയനം സാധ്യമായില്ലെങ്കിൽ പകരം ഘടകക ക്ഷിയായി മുന്നണിയിലെത്തിച്ച് പാലായിലോ പൂഞ്ഞാറിലോ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായിപി സി തോമസിനെ മത്സരിപ്പിക്കാനും ചർച്ചകളും ആരംഭിച്ച് കഴിഞ്ഞു. ഇതിന്റെ ഭാഗമായി പി സി തോമസിന്റെയും പാർട്ടി വൈസ് ചെയർമാൻരാജൻ കല്ലാട്ടിന്റെയും നേതൃത്വത്തിൽ രമേശ് ചെന്നിത്തലയുൾപ്പടെയുള്ള കോൺഗ്രസ്സ് നേതാക്കന്മാരോട് ഔദ്യോഗിക ചർച്ചകൾ ആരഭിച്ചിട്ടുണ്ട്.
മുന്നണിയിൽ നിന്ന് വിട്ടുപോയ ജോസ് കെ മാണി വിഭാഗത്തിന് പകരമായി പി സി തോമസിനെ മുന്നണിയിലെത്തിച്ചാൽ അത് യു ഡി എഫിന് ഗുണം ചെയ്യുമെന്ന് കോട്ടയം ജില്ലയിലെ കോൺഗ്രസ്സ് നേതൃത്വം കരുതുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.