ദുബായ് : പ്രതിരോധ ശേഷി കുറഞ്ഞവരുള്‍പ്പടെ ആരോഗ്യപ്രശ്നങ്ങളുളളവർക്ക് കോവിഡ് പ്രതിരോധ വാക്സിനായ ഫൈസർ വാക്സിന്‍റെ മൂന്നാം ഡോസ് എടുക്കാമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി.
താഴെ പറയുന്നവർക്ക് ഫൈസറിന്‍റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം.
• പ്രതിരോധ ശേഷി കുറഞ്ഞവർ
• ട്യൂമർ, ഹെമറ്റോളജി തുടങ്ങിയവയ്ക്ക് ചികിത്സ തേടുന്നവർ
• അവയവ മാറ്റം നടത്തിയവർ
• രോഗപ്രതിരോധ ശേഷി വളരെ കുറഞ്ഞവർ
• എച്ച്ഐവി രോഗബാധിതർ
ഇവർ 12 വയസിനുമേല്‍ പ്രായമുളളവരായിരിക്കണം. വിദഗ്ധ ഡോക്ടറുടെ ഉപദേശമനുസരിച്ചാണ് മൂന്നാം ഡോസ് എടുക്കേണ്ടത്. മറ്റ് എമിറേറ്റില്‍ താമസിക്കുന്ന ദുബായ് വിസക്കാർ ആരോഗ്യ സാക്ഷ്യപത്രം ഹാജരാക്കണം.
ദുബായിലെ ടൂറിസ്റ്റുകള്‍ക്ക് വാക്സിന്‍റെ രേഖകള്‍ ആവശ്യമില്ല. വാക്സിനെടുക്കാന്‍ യോഗ്യരാണെന്ന് തെളിയിക്കാന്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റിയിലെ ഡോക് ടറുടെ ആരോഗ്യസാക്ഷ്യപത്രം വേണം. ഇതിനായി 800 342 ലേക്ക് വിളിക്കാം. രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് മൂന്നാം ഡോസെടുക്കാമെന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ തെളിയിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.