ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴി സമന്‍സ്; നിയമനിര്‍മാണത്തിന് മന്ത്രിസഭാ തീരുമാനം

ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴി സമന്‍സ്;  നിയമനിര്‍മാണത്തിന് മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: ഇലക്‌ട്രോണിക് മാധ്യമങ്ങൾ വഴി കോടതികൾ സാക്ഷികൾക്കും മറ്റും സമൻസ് നൽകുന്നത് സാധ്യമാക്കാൻ സർക്കാർ നിയമനിർമാണം നടത്തും. ഇതിനായി 1973-ലെ ക്രിമിനൽ നിയമസംഹിതയിലെ വകുപ്പുകൾ ഭേദഗതി ചെയ്യണമെന്ന ഹൈക്കോടതി രജിസ്ട്രാറുടെ ശുപാർശയെ തുടർന്നാണ് നിയമനിർമാണത്തിന് മന്ത്രിസഭ തീരുമാനിച്ചത്.

ക്രിമിനൽ നടപടി ചട്ടത്തിലെ 69, 91 വകുപ്പുകളിൽ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ടാണ് രജിസ്ട്രാർ സർക്കാരിന് ശുപാർശ സമർപ്പിച്ചത്. സാക്ഷികൾ കോടതിയിൽ ഹാജരാകാൻ രജിസ്‌ട്രേഡ് തപാൽ വഴി സമൻസ് അയക്കുന്നതുമായി ബന്ധപ്പെട്ടതാണ് 69-ാം വകുപ്പ്.

വ്യക്തിയുടെ കൈവശമുള്ള രേഖയോ വസ്തുവോ കേസുമായോ അന്വേഷണവുമായോ ബന്ധപ്പെട്ട് കോടതിയിലോ പോലീസ് ഉദ്യോഗസ്ഥനോ ലഭ്യമാക്കാൻ അറിയിപ്പ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് 91-ാം വകുപ്പ്. ഇവയിൽ ഭേദഗതി വരുത്തുന്നതിലൂടെ ഇ-മെയിൽ, വാട്സാപ്പ്, എസ്.എം.എസ്. മുഖേന കോടതികൾക്ക് സമൻസ് അയക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.