ജോസ് കെ.മാണിക്ക് 'രണ്ടില ചിഹ്നം': നടപടി ഒരു മാസത്തേയ്ക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി

ജോസ് കെ.മാണിക്ക് 'രണ്ടില ചിഹ്നം': നടപടി ഒരു മാസത്തേയ്ക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നല്‍കിയ നടപടി ഒരു മാസത്തേയ്ക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. ജോസ് പക്ഷത്തിന് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്തുകൊണ്ട് പി.ജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് തീരുമാനം. ജോസ് കെ മാണിക്ക് പാര്‍ട്ടി ചിഹ്നം അനുവദിച്ച കമ്മീഷന്‍റെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ല എന്നായിരുന്ന പിജെ ജോസഫിന്‍റെ വാദം. കേസ് ഒക്ടോബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും. ഹൈക്കോടതിയുടേത് ഇടക്കാല സ്റ്റേ മാത്രമാണെന്നും നിയമ പോരാട്ടം തുടരുമെന്നും ജോസ് കെ മാണി വിഭാഗത്തിന്‍റെ നീക്കവും സ്റ്റേ ഉത്തരവോടെ അപ്രസക്തമായി. ജോസഫിനും ജോസ് കെ മാണിക്കും വേണ്ടി സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരാണ് ഹൈക്കോടതിയില്‍ ഹാജരായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.