അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാല് മരണം; രക്ഷപെട്ട 12 പേര്‍ ആശുപത്രിയില്‍

അഴീക്കലില്‍ മത്സ്യബന്ധന വള്ളം  മറിഞ്ഞ് നാല് മരണം; രക്ഷപെട്ട 12 പേര്‍ ആശുപത്രിയില്‍

കൊല്ലം : കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലു പേര്‍ മരിച്ചു. മത്സ്യ തൊഴിലാളികളായ സുനില്‍ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. പതിനാറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. രക്ഷപ്പെട്ട 12 പേരെയും കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

ഓംകാരം എന്ന വള്ളമാണ് മറിഞ്ഞത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വള്ളമാണ് കരയുടെ ഒരു നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് അപകടത്തില്‍പ്പെട്ടത്. ആറാട്ടുപുഴ ഭാഗത്തു നിന്നും പോയ വള്ളമാണ് രാവിലെ പത്തോടെ അഴീക്കല്‍ പൊഴിക്ക് സമീപം മറിഞ്ഞത്.

മൃതദേഹങ്ങള്‍ ഓച്ചിറ താലൂക്ക് ആശുപത്രിയിലാണുള്ളത്. അപകടത്തിന് കാരണമെന്തെന്ന് പൂര്‍ണമായും വ്യക്തമായിട്ടില്ലെങ്കിലും തിരയില്‍പ്പെട്ട് വള്ളം മറിയുകയയിരുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.