ശരീരമാസകലം പൊള്ളലേറ്റിട്ടും ആത്മവിശ്വാസം കൈവിടാതെ ജീവിതത്തെ തിരികെപിടിച്ച പെണ്‍കരുത്ത്

ശരീരമാസകലം പൊള്ളലേറ്റിട്ടും ആത്മവിശ്വാസം കൈവിടാതെ ജീവിതത്തെ തിരികെപിടിച്ച പെണ്‍കരുത്ത്

 ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലെ സന്തോഷങ്ങള്‍ തിരികെ പിടിച്ച മിടുക്കിയാണ് അലീമ അലി. ഈ പതിനാറ് വയസ്സുകാരി മറ്റുള്ളവര്‍ക്ക് നല്‍കുന്ന കരുത്തും പ്രചോദനവും ചെറുതല്ല. ജീവിതത്തില്‍ നടന്ന വലിയൊരു ദുരന്തമാണ് തന്നെ മികച്ച ഒരു വ്യക്തിയാക്കിയതെന്നാണ് അലീമ അലി പറയുന്നത്.

ശരീരം ആകെ പൊള്ളലേറ്റ രൂപമാണ് അലീനയ്ക്ക്. വിരലുകള്‍ നഷ്ടമായ കൈകളും. വികൃതമായ മുഖവും. എന്നാല്‍ ഇതൊന്നും അലീമയുടെ മനസ്സിനെ തെല്ലും അലട്ടിയിട്ടില്ല എന്നതാണ് വാസ്തവം. 2016 ഡിസംബറിലാണ് അലീമയുടെ ജീവിതത്തില്‍ ആ മഹാദുരന്തം ഉണ്ടായത്.

അന്ന് ബോര്‍ഡിങ് സ്‌കൂളില്‍ നിന്നും അവധിക്ക് വീട്ടിലെത്തിയതായിരുന്നു അലീമ. തലയിലെ പേന്‍ ശല്യം കുറയ്ക്കാന്‍ ഒരു പ്രത്യേകതരം മെഡിസിനല്‍ ഷാംപൂ തലയില്‍ തേച്ചു പിടിപ്പിക്കുന്നതിനിടെയിലാണ് അമ്മ സഹായത്തിനായി അലീമയെ വിളിക്കുന്നത്. തലയിലെ ഷാംപൂ കഴുകി കളയാതെ അവള്‍ അമ്മയ്ക്ക് അരികിലേക്ക് ഓടിയെത്തി. അടുക്കളയില്‍ അടുപ്പിന് താഴെയുള്ള സ്ഥലത്തു നിന്നും പാത്രമെടുക്കാന്‍ കുനിഞ്ഞു. പെട്ടെന്നാണ് അലീമയുടെ മുടിയില്‍ തീയ് പടര്‍ന്നത്. പിന്നെ എല്ലാം ഒരു ആളല്‍. ചിലപ്പോള്‍ മരണപ്പെട്ടേക്കാം എന്ന അവസ്ഥ.

പത്ത് മിനിറ്റിനുള്ളില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലീമയുടെ ശരീരത്തിന്റെ 55 ശതമാനവും പൊള്ളലേറ്റ നിലയിലായിരുന്നു. ഏറെ നാളുകള്‍ വേണ്ടിവന്നു ചികിത്സയ്ക്ക്. മൂന്ന് മാസത്തോളം കോമ സ്‌റ്റേജിലായിരുന്നു അലീമ. പിന്നീട് നിരവധി ശസ്ത്രക്രിയകള്‍. എല്ലാറ്റിനും ഒടുവില്‍ വീണ്ടും ജീവിതത്തിലേക്ക്.

എന്നാല്‍ ഈ ദുരന്തങ്ങളൊന്നും അലീമയെ തളര്‍ത്തിയില്ല. ടിക് ടോക്കില്‍ താരമാണ് അലീമ. മേക്ക് അപ്പ് ടൂട്ടോറിയലാണ് ഈ മിടുക്കി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സും ഉണ്ട് അലീമയ്ക്ക്. ആ മഹാദുരന്തം തന്നെ കൂടുതല്‍ ധൈര്യവതിയാക്കി എന്നാണ് അലീമ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.