രാജ്യത്തെ 75000 ഹെക്ടറില്‍ ഔഷധ സസ്യങ്ങള്‍ കൃഷിചെയ്യും; ദേശീയ ക്യാമ്പയിനുമായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ 75000 ഹെക്ടറില്‍ ഔഷധ സസ്യങ്ങള്‍ കൃഷിചെയ്യും; ദേശീയ ക്യാമ്പയിനുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഔഷധ സസ്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ കാമ്പയിന്‍ ആരംഭിച്ച് നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്. പ്രചാരണത്തിന്റെ ഭാഗമായി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തൊട്ടാകെ 75,000 ഹെക്ടര്‍ സ്ഥലത്ത് ഔഷധ സസ്യങ്ങളുടെ കൃഷി നടത്താനാണ് ലക്ഷ്യമിടുന്നത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡ് കാമ്പയിന്‍ ആരംഭിച്ചത്.

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ഗ്രീന്‍ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനും ഇത് സഹായിക്കുമെന്ന് ബോര്‍ഡ് പറയുന്നു. യുപിയിലെ സഹരന്‍പൂര്‍, മഹാരാഷ്ട്രയിലെ പൂനെ എന്നിവിടങ്ങളില്‍ നിന്നാണ് പരിപാടിക്കു തുടക്കം കുറിച്ചത്.

ആസാദി കാ അമൃത് മഹോത്സവത്തിന് കീഴില്‍ ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടികളുടെ പരമ്പരയില്‍ രണ്ടാമത്തേതാണ് ഈ പരിപാടി. ഔഷധ സസ്യ മേഖലയില്‍ രാജ്യത്തിന് വലിയ സാധ്യതകളുണ്ടെന്ന് കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.