കേരളത്തിലെ ഉയരുന്ന കോവിഡ് കേസുകളില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യവിദഗ്ധര്‍; ജാഗ്രത തുടരുമെന്ന് സംസ്ഥാനം

കേരളത്തിലെ ഉയരുന്ന കോവിഡ് കേസുകളില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യവിദഗ്ധര്‍; ജാഗ്രത തുടരുമെന്ന് സംസ്ഥാനം

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നതില്‍ വലിയ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യവിദ്ധര്‍. എങ്കിലും ജാഗ്രത തുടരാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. അതുകൊണ്ടു തന്നെ സ്‌കൂളുകള്‍ തുറക്കുന്നത് അടക്കമുള്ള ഇളവുകളില്‍ വളരെ കരുതലോടെയാവും തീരുമാനം എടുക്കുക. രോഗവ്യാപനവും മൂന്നാം തരംഗവും കണക്കിലെടുത്താവും പ്രതിരോധ നടപടികള്‍.

രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കുകളാണ് കേരളത്തിലേത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച വിദഗ്ധ യോഗത്തില്‍ വലിയ ആശങ്ക വേണ്ടെന്നായിരുന്നു പൊതു അഭിപ്രായം. സ്‌കോട്ട്‌ലൈന്‍ഡും, കൊറിയയും അടക്കമുള്ള രാജ്യങ്ങളിലെ കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കേരളം കൂടുതല്‍ തുറക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

രോഗികള്‍ ഉയരുന്നതില്‍ തല്‍ക്കാലത്തേക്ക് ആശങ്ക വേണ്ട. ഗുരുതര രോഗികളുടെ എണ്ണം താങ്ങാനാവാത്ത തോതിലേക്ക് എത്താത്തതാണ് ഇപ്പോഴും കേരളത്തിന് ആശ്വാസം എന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പറയുന്നു. ദേശീയതലത്തില്‍ തന്നെ കേരളം വലിയ വിമര്‍ശനമാണ് നേരിടുന്നത്. എന്നാല്‍ അത്ര മോശം സ്ഥിതിയല്ല കേരളത്തിലുള്ളത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്‌കൂളുകള്‍ തുറക്കാനുള്ള നിര്‍ദ്ദേശം ഒറ്റയടിക്ക് പാലിക്കില്ല. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യം എന്ന നിലനിലയില്‍ ഘട്ടം ഘട്ടമായി മാത്രം സ്‌കൂള്‍ തുറക്കാനാണ് ആലോചന. ശനിയാഴ്ചയാണ് സര്‍ക്കാരിന്റെ അവലോകന യോഗം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.