തിരുവനന്തപുരം: വിവാദ ചോദ്യവുമായി ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷയുടെ ചോദ്യപേപ്പര്‍. ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണോ എന്നായിരുന്നു ചോദ്യം. രണ്ടാം വര്‍ഷ സോഷ്യോളജി ചോദ്യപേപ്പറിലാണ് വിവാദ ചോദ്യം ഉള്‍പ്പെടുത്തിയത്. സാക്ഷരത മിഷനുവേണ്ടി വിദ്യാഭ്യാസ വകുപ്പാണ് പരീക്ഷ നടത്തുന്നത്.
മെയ് മാസത്തില്‍ നടക്കേണ്ട പരീക്ഷയാണ് കഴിഞ്ഞ ദിവസം നടന്നത്. എട്ട് മാര്‍ക്കിന്റെ ഉപന്യാസ മാതൃകയിലുള്ള ചോദ്യമാണ് വിവാദമായിരിക്കുന്നത്. സാക്ഷരത മിഷനാണ് ചോദ്യങ്ങള്‍ നല്‍കുന്നത് പരീക്ഷാ നടത്തിപ്പ് മാത്രമാണ് തങ്ങളുടെ ചുമതലയെന്നാണ് ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ പ്രതികരണം.
സോഷ്യോളജി സിലബസില്‍ ഇങ്ങനെയൊരു ഭാഗമില്ലെന്നും ഈ ചോദ്യം സിലബസിന് പുറത്തു നിന്ന് മനപ്പൂര്‍വ്വം ഉള്‍പ്പെടുത്തിയതാണെന്നും ആരോപണമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ഗീയ ചിന്താഗതി ഉയര്‍ത്തുന്നതാണ് ഈ ചോദ്യമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഹരിഗോവിന്ദന്‍ പറഞ്ഞു. കുട്ടികളുടെ മനസില്‍ വര്‍ഗീയ വിത്തിടുന്ന ഇത്തരം ചോദ്യങ്ങളുണ്ടാക്കിയ അധ്യാപകര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.