സ്വകാര്യ ലാബുകളുടെ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് നിശ്ചയിച്ചു

സ്വകാര്യ ലാബുകളുടെ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് നിശ്ചയിച്ചു

തിരുവനന്തപുരം: സര്‍ക്കാരിന് വേണ്ടി പരിശോധിക്കുന്ന സ്വകാര്യ ലാബുകളുടെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് തീരുമാനിച്ചു. എംപാനല്‍ ചെയ്ത സ്വകാര്യ ലാബുകളില്‍ സാമ്പിൾ ഒന്നിന് 418 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

നിലവില്‍ 500 രൂപയാണ് സ്വകാര്യ ലാബുകളിലെ സാധാരണ നിരക്ക്. സര്‍ക്കാര്‍ ലാബുകള്‍ക്ക് പുറമെ എംപാനല്‍ ചെയ്ത സ്വകാര്യ ലാബുകളിലും സാമ്പിൾ പരിശോധിക്കും.

അതേസമയം സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ ക്ഷാമമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോവീഷില്‍ഡ് വാക്സിന്‍ തീര്‍ന്നു. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്സിന്‍ മാത്രമാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എത്രയും വേഗം കൂടുതല്‍ വാക്സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി തീര്‍ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുമ്പോള്‍ വാക്‌സിന്‍ ക്ഷാമം അതിന് പ്രതിസന്ധിയാകുമെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.