ദുബായ്: രാജ്യത്തിന്‍റെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് 50 മെഗാ പദ്ധതികള്‍ പ്രൊജക്ട് ഓഫ് ദ ഫിഫ്റ്റി പ്രഖ്യാപിച്ച് യുഎഇ. കഴിഞ്ഞ 50 വർഷത്തെ വിജയത്തില്‍ നിന്ന് അടിത്തറ പാകി, അടുത്ത 50 വർഷത്തേക്കുളള വികസനകുതിപ്പിന് ഒരുങ്ങുകയാണ് രാജ്യം. നാളെ (സെപ്റ്റംബർ 5 ) നാണ് പദ്ധതികളുടെ ഉദ്ഘാടനം നടക്കുക.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും, അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനും ഒരുമിച്ചാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്.
ഭാവിയിലേക്കുളള കുതിക്കാന്‍ കാത്തിരിക്കാന്‍ യുഎഇയ്ക്ക് ആവില്ല, യുഎഇ 50 വർഷത്തെ അനുഭവത്തില്‍ നിന്ന് പുതുയുഗത്തിലേക്കുളള വികസന ചുവടുവയ്പ് നടത്തുകയാണ്. ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ 50 വർഷത്തെ മുന്നേറ്റങ്ങളുടെ തുടർച്ചയായി അടുത്ത 50 വർഷത്തേക്കുള്ള കർമ്മപരിപാടികൾക്കാണ് രൂപം നൽകിയിട്ടുളളത്. യുഎഇയെ അവസരങ്ങളുടെ ആസ്ഥാനമാക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് കർമ്മ പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. യുഎഇയെ എല്ലാ മേഖലകളേയും സർഗ്ഗാത്മകതയുടെയും നവീകരണത്തിന്‍റെയും സമഗ്ര കേന്ദ്രമാക്കി മാറ്റുകയെന്നുളളതാണ് ലക്ഷ്യം.സാമ്പത്തിക, സാമൂഹിക വികസന പദ്ധതികളാണ് പ്രൊജക്ട് ഓഫ് ദ ഫിഫ്റ്റിയിലുളളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.