ബി.എസ്‌സി നഴ്‌സിങ്‌, പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം; സെപ്‌റ്റംബര്‍ 10 വരെ അവസരം

ബി.എസ്‌സി നഴ്‌സിങ്‌, പാരാമെഡിക്കല്‍  കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം;  സെപ്‌റ്റംബര്‍ 10 വരെ അവസരം

സംസ്ഥാനത്തെ സര്‍ക്കാര്‍ /സ്വാശ്രയ കോളജുകളില്‍ ബി.എസ്‌.സി നഴ്‌സിങ്‌, പാരാ മെഡിക്കല്‍ കോഴ്‌സുകള്‍ക്ക്‌ ഇപ്പോള്‍ അപേക്ഷിക്കാം. കുറഞ്ഞ ചെലവിലുള്ള പഠനമാണ്‌ ഈ കോഴ്‌സുകളുടെ ആകര്‍ഷണം. 

ബി.എസ്‌.സി കോഴ്‌സുകള്‍: നഴ്‌സിങ്‌, എം.എല്‍.ടി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി, ഒപ്‌ടോമെട്രി, ഡയാലിസിസ്‌ ടെക്‌നോളജി, ഒക്യുപേഷണല്‍ തെറാപ്പി, മെഡിക്കല്‍ ഇമേജിങ്‌ ടെക്‌നോളജി, മെഡിക്കല്‍ റേഡിയോ തെറാപ്പി ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി എന്നിവയാണ്. ഇവ കൂടാതെ മറ്റു കോഴ്‌സുകള്‍: ബി.പി.ടി, ബി.എ.എസ്‌.എല്‍.പി, ബി.സി.വി.റ്റി. 

http://www.lbscentre.kerala.gov.in/ എന്ന വെബ്‌സൈറ്റ്‌ വഴി സെപ്‌റ്റംബര്‍ 10 വരെ അപേക്ഷ സമര്‍പ്പിക്കാം. ജനറല്‍, എസ്‌.ഇ.ബി.സി വിഭാഗത്തിന്‌ 600 രൂപയും പട്ടിക വിഭാഗങ്ങള്‍ക്ക്‌ 300 രൂപയുമാണ്‌ അപേക്ഷാ ഫീസ്‌. 

നഴ്‌സിങ്‌, എം.എല്‍.ടി, ഒപ്‌ടോമെട്രി കോഴ്‌സുകള്‍ക്ക്‌ ഇംഗ്ലീഷ്‌, ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോളജി വിഷയങ്ങളടക്കം 50 ശതമാനം മാര്‍ക്കോടെ പ്ലസ്‌ ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവര്‍ക്ക്‌ അപേക്ഷിക്കാം. ഇതില്‍ ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോളജി എന്നിവ പ്രത്യേകം പാസാകണം. 

പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബി.സി.വി.ടി, ബി.പി.ടി, മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി, ഡയാലിസിസ്‌ ടെക്‌നോളജി, ഒക്യുപ്പേഷണല്‍ തെറാപി എന്നിവയ്‌ക്ക്‌ ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ച്‌ 50 ശതമാനം മാര്‍ക്കോടെ പ്ലസ്‌ ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. മൂന്നു വിഷയങ്ങളും ജയിക്കുകയും ബയോളജിക്ക്‌ 50 ശതമാനം മാര്‍ക്ക്‌ നേടുകയും വേണം. 

ബി.എ.എസ്‌.എല്‍.പി കോഴ്‌സിന്‌ ഫിസിക്‌സ്‌, കെമിസ്‌ട്രി എന്നിവയും ബയോളജി/മാത്തമാറ്റിക്‌സ്‌/ കമ്പ്യൂട്ടർ സയന്‍സ്‌/സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌/ഇലക്‌ട്രോണിക്‌സ്‌/സൈക്കോളജി എന്നിവയില്‍ ഏതെങ്കിലും വിഷയവും പഠിച്ച്‌ 50 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്ക്‌ അപേക്ഷിക്കാം. ഈ വിഷയങ്ങള്‍ ഓരോന്നും പ്രത്യേകം പാസാകണം. 

സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ അഞ്ചു ശതമാനം മാര്‍ക്ക്‌ ഇളവുണ്ട്‌. പ്രായപരിധി 2021 ഡിസംബര്‍ 31-ന്‌ 17 വയസ്‌. വിശദവിവരങ്ങൾക്ക് http://www.lbscentre.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.