ടോക്യോ: പാരാലിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ ആദ്യ സ്വർണ നേട്ടം. പുരുഷ സിംഗിൾസിൽ എസ്.എൽ 3 വിഭാഗത്തിലാണ് ഇന്ത്യയുടെ പ്രമോദ് ഭഗതാണ് സ്വർണ മെഡൽ കരസ്ഥമാക്കിയത്.
45 മിനിറ്റ് നീണ്ട ഫൈനലിൽ ബ്രിട്ടന്റെ ഡാനിയൽ ബെതെലിനെയാണ് പ്രമോദ് പരാജയപ്പെടുത്തിയത്. 21-14, 21-17 എന്ന സ്കോറിനായിരുന്നു ജയം.
ഇതേയിനത്തിൽ ഇന്ത്യയുടെ മനോജ് സർക്കാരിനാണ് വെങ്കലം. ജപ്പാന്റെ ഡൈസുകെ ഫുജാരയെ 22 - 20, 21- 13 എന്ന സ്കോറിനാണ് മനോജ് പരാജയപ്പെടുത്തിയത്.
ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ നാലാം സ്വര്‍ണമാണിത്. ഇതോടെ ഇന്ത്യയുടെ മൊത്തം മെഡല്‍ നേട്ടം 17 ആയി. 2016ലെ റിയോ ഒളിമ്പിക്സ് ആണ് ഇതിന് മുൻപത്തെ ഇന്ത്യയുടെ മികച്ച പ്രകടനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.