മകളുടെ ജീവന്‍ രക്ഷിക്കാന്‍ പേരകുഞ്ഞിന് ജന്മം നല്‍കി 53കാരി. തെക്കന്‍ ബ്രസീലിയന്‍ സംസ്ഥാനമായ സാന്ത കാറ്റാറിനയിലാണ് സംഭവം. 53 കാരിയായ അധ്യാപികയാണ് മകള്‍ ഇന്‍ഗ്രിഡിന്റെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
2014 ല്‍ ഇന്‍ഗ്രിഡിന് ശ്വാസകോശ സംബന്ധമായ ചില അസുഖങ്ങളുണ്ടായിരുന്നു. വേഗത്തില്‍ രക്തം കട്ട പിടിക്കുകയും ശ്വാസകോശത്തില്‍ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്ന രോഗമായിരുന്നു യുവതിയ്ക്ക് ഉണ്ടായിരുന്നത്. രക്തം കട്ടപിടിക്കുന്നതിനാല്‍ ഗര്‍ഭം ധരിച്ചാല്‍ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
ഇതോടെ മകളുടെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ അമ്മ തയ്യാറാകുകയായിരുന്നു. ഐവിഎഫിലൂടെയാണ് മകളുടെ കുഞ്ഞിനെ അമ്മ ഗര്‍ഭം ധരിച്ചത്. അതേസമയം പ്രായമായതിനാല്‍ ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാമെന്ന് അമ്മയോട് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും അവര്‍ അത് കേള്‍ക്കാതെ പൂര്‍ണമനസോടെയാണ് മകളുടെ ആഗ്രഹം സഫലമാക്കാന്‍ തയ്യാറായതെന്ന് ബന്ധുക്കള്‍ പറയുന്നു.
ആഗസ്റ്റ് 19 നാണ് അമ്മ മരിയ ക്ലാര എന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിന് യുവതിയും ഭര്‍ത്താവും സാക്ഷിയായിരുന്നു. 'വലിയൊരു സ്വപ്നമാണ് സഫലമായത്. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എല്ലാവരും പറയുന്നതുപോലെ ഒരു അച്ഛനാവുക എന്നതും പിതാവാകുന്ന നിമിഷവും വിവരിക്കാന്‍ കഴിയില്ല...' എന്നായിരുന്നു യുവതിയുടെ ഭര്‍ത്താവിന്റെ പ്രതികരണം. മകള്‍ക്ക് കുഞ്ഞ് പിറന്നതോടെ 53കാരി മുത്തശിയുമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.