കൊച്ചി: സീറോ മലബാർ സഭയിലെ വി കുർബാന അർപ്പിക്കുന്ന വ്യത്യസ്തരീതികൾ ഏകീകരിച്ച് കൊണ്ട് ഫ്രാൻസിസ് മാർപ്പാപ്പയുടെ കല്പന അനുസരിച്ച്, സഭാ സിനഡിന് ശേഷം സഭയുടെ പരമാധ്യക്ഷൻ മാർ ജോർജ് കർദിനാൾ ആലഞ്ചേരി പുറത്തിറക്കിയ ഇടയലേഖനം ഇന്ന് ലോകമെമ്പാടുമുള്ള സീറോ മലബാർ ദേവാലയങ്ങളിൽ വായിച്ചു. എറണാകുളം അങ്കമാലി അതിരൂപതയിലെ ഏതാനും വിമത വൈദികർ ഇടയലേഖനം തങ്ങളുടെ രൂപതയിലെ വികാരിയച്ചന്മാർ വായിക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 60 ൽപ്പരം പള്ളികളിൽ ഇടയലേഖനം വായിച്ചു എന്ന് ഞങ്ങളുടെ പ്രതിനിധി റിപ്പോർട്ട് ചെയുന്നു.
വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ ഇന്നലെ നടത്തിയ ഓൺലൈൻ മീറ്റിംഗിൽ എറണാകുളത്തെ ഒരു പള്ളിയിലും ഇടയലേഖനം വായിക്കാൻ അനുവദിക്കില്ലെന്നും, മാർപ്പാപ്പയുടെ കല്പനയുടെ ആധാരത്തിൽ പുറത്തിറക്കിയ ഇടയലേഖനം കത്തിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ ആലുവ പ്രസന്നപുരം പള്ളിയിൽ വിരലിലെണ്ണാവുന്ന വിമതർ അൾത്താരയിലേക്ക് ഇരച്ച് കയറി ഇടയലേഖനം വായിക്കുന്നത് തടയാൻ ശ്രമിച്ചെങ്കിലും, വിശ്വാസികൾ അവരെ പുറത്താക്കുകയും വികാരിയച്ചൻ ഇടയലേഖനം മുഴുവൻ വായിക്കുകയും ചെയ്തതായി ഇടവകാംഗം കെ ടി ആന്റണി സീന്യൂസ്‌ലൈവ് നെ അറിയിച്ചു. വിമതർ അൾത്താരയിൽ കയറി മൈക്ക് തട്ടിത്തെറിപ്പിക്കുകയും വൈദികനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറയുന്നു. പുറത്താക്കിയ വിമതർ, പള്ളിമുറ്റത്ത് ഇടയലേഖനം കത്തിച്ചു. ഏതാനും വിമതർ പ്രമുഖ മാധ്യമങ്ങളെ കൂട്ടി, മുഴുവൻ വിശ്വാസികളുടെ എതിർപ്പാണ് എന്ന് കാണിക്കാൻ തക്ക വിധം പദ്ധതിയിട്ടാണ് ദേവാലയത്തിലേക്ക് ഇരച്ചു കയറിയത്. വിശ്വാസികൾ എത്തും മുൻപ് തന്നെ ഏതാനും ചാനലുകൾ പള്ളിപ്പരിസരത്ത് എത്തിയിരുന്നു. ഇടയലേഖനം വായിക്കാൻ ബഹുമാനപ്പെട്ട വികാരി കൈയിലെടുത്തപ്പോഴേ ക്യാമറാമാന്മാർ തലങ്ങും വിലങ്ങും പള്ളിക്കകത്തുകൂടി ഓടി അൾത്താരയ്ക്കടുത്ത് എത്തിയിരുന്നതായി വിശ്വാസികൾ പറയുന്നു.
ലോകത്തിലെ 130 കോടി വരുന്ന കത്തോലിക്കാ വിശ്വാസികളുടെ പരമോന്നത ആത്മീയധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ കല്പന അനുസരിച്ച് പുറത്തിറക്കിയ ഇടയലേഖനം കത്തിച്ചത് തികച്ചും അച്ചടക്ക ലംഘനമമാണെന്നും അങ്ങനെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ഭൂരിപക്ഷം വിശ്വാസികളും ആവശ്യപ്പെടുന്നത്. മാർപ്പാപ്പയുടെ അധികാരത്തെ നിഷേധിക്കുകയും കത്തോലിക്കർ ഏറ്റവും പൂജ്യമായി കരുതുന്ന വി കുർബാന അലങ്കോലമാക്കുകയും ചെയ്തത് വലിയ തെറ്റാണെണെന്ന് ഭൂരിഭാഗം വിശ്വാസികൾ കരുതപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.