ആരാധനക്രമം വിശ്വാസത്തിന്റെ വിഷയമാണ് : ഭിന്നിപ്പിന്റെ സ്വരങ്ങൾക്കു മറുപടിയുമായി മാർ ആലഞ്ചേരി

ആരാധനക്രമം വിശ്വാസത്തിന്റെ വിഷയമാണ് : ഭിന്നിപ്പിന്റെ സ്വരങ്ങൾക്കു മറുപടിയുമായി മാർ ആലഞ്ചേരി

“പരിശുദ്ധ പിതാവിന്റെ നിർദ്ദേശം പൂർണമായും മനസിലാക്കാൻ സാധിക്കാത്ത സഹോദരങ്ങൾ നമ്മുടെ ഇടയിൽ ഉണ്ട്. അവരെയും നമ്മുടെ കൂടെ കൂട്ടണം; കൂടെ കൊണ്ടുപോകുന്ന രീതിയിൽ, കൃപ വർഷിക്കുവാൻ പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാർത്ഥിക്കാം" മാർ ആലഞ്ചേരി

കോട്ടയം : കുർബ്ബാന ഏകീകരണം സംബന്ധിച്ച് മാർപ്പാപ്പയുടെ കത്ത് വളരെ പ്രാധാന്യം നിറഞ്ഞതാണെന്നും മെത്രാന്മാർ എല്ലാവരും ഒന്നിച്ചു ചേർന്ന് എടുത്തതാണ് ഈ തീരുമാനമെന്നും മാർ ആലഞ്ചേരി കുറവിലങ്ങാട് പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

സഭ കൂട്ടായ്മയുടേതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഈ തീരുമാനം അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള വൈദീകരെക്കൂടെ കൂടെ കൊണ്ടുപോകാൻ പ്രാർത്ഥനകൾ തുടരണം. സഭയ്ക്കുവേണ്ടി ഉപവസിച്ച് പ്രാർത്ഥിക്കുന്നവർ ധാരാളം ഉണ്ട് . ചില വൈദീകരുടെ വാദങ്ങൾക്ക് മുന്നിൽ മുട്ടുകുത്താൻ സഭയ്ക്ക് സാധിക്കില്ല . മേജർ ആർച്ച് ബിഷപ്പായ തനിക്കു പോലും അനുസരണം ബാധകമാണ്.

അദ്ദേഹം തുടർന്നു. രണ്ടായിരം വർഷം പഴക്കമുള്ളസഭയാണ് നമ്മുടേത്. ആരാധനക്രമം വിശ്വാസത്തിന്റെ വിഷയമാണ്. അച്ചടക്ക നടപടികൾ സഭ എടുക്കുന്നില്ല എന്ന ആക്ഷേപത്തിനും അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ മറുപടി നൽകി. അച്ചടക്ക ലംഘകരെ വിശാസത്തിന്റെ പക്വതയിലേക്ക് എത്തിക്കുക എന്നതിനുവേണ്ടിയും സഭ എല്ലാവരെയും ഉൾക്കൊള്ളുക എന്നത് കൊണ്ടും കൂടിയാണ് അച്ചടക്ക നടപടികൾ വൈകിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു .മെത്രാന്മാരോടും സഭയോടും ചേർന്ന് നിൽക്കാൻ അദ്ദേഹം വൈദീകരോട്‌ ആഹ്വാനം ചെയ്തു .

തനിക്കെതിരെ കേസുകൾ കൊടുത്തവർക്കെതിരെ  വിദ്വെഷം ഒന്നും ഇല്ല എന്ന് തന്റെ പ്രസംഗത്തിന്റെ അവസാനഭാഗത്ത് മാർ ആലഞ്ചേരി സൂചിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.