സീറോ മലബാർ സഭ ഇടയലേഖനം : പ്രസന്നപുരത്തെ സംഘർഷം ആസൂത്രിതം

സീറോ മലബാർ സഭ  ഇടയലേഖനം : പ്രസന്നപുരത്തെ  സംഘർഷം ആസൂത്രിതം

കൊച്ചി : സിറോ മലബാര്‍ സഭയിലെ കുർബ്ബാന ഏകീകരണം സംബന്ധിച്ച്  മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം വായിക്കുന്നതിനെ ചൊല്ലി പ്രസന്നപുരം പള്ളിയിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ഇടവകയ്ക്ക് പുറത്തുള്ളവർ. എറണാകുളം അങ്കമാലി അതിരൂപതയിൽ വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ കഴിഞ്ഞ ദിവസം  നടത്തിയ ഓൺലൈൻ മീറ്റിംഗിൽ  വിമതരുടെ  നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ച പ്രസന്നപുരം ഇടവക വികാരി തന്റെ ഇടവകയിൽ ഇടയലേഖനം വായിക്കുമെന്ന്  അറിയിച്ചിരുന്നു.ഇതറിഞ്ഞ വിമത വൈദീകർ അക്രമം ആസൂത്രണം ചെയ്യുകയായിരുന്നു.

എറണാകുളം അങ്കമാലി രൂപതയിലുള്ള വിമത സ്വരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചില ചാനലുകളെ രഹസ്യമായി, പള്ളി വികാരിയുടെ അനുവാദം വാങ്ങാതെ പള്ളിക്കുള്ളിൽ ഷൂട്ടിങ്ങിനു തയ്യാറാക്കി നിറുത്തുകയും ചെയ്തു . ഇടയലേഖനം വായിക്കാൻ തുനിയുന്ന സമയത്തു തന്നെ ഇടവകയ്ക്ക് പുറത്തുള്ള ജോമോൻ , പാപ്പച്ചൻ എന്നീ വ്യക്തികളുടെ നേതൃത്വത്തിൽ ഏതാനും ചില ആളുകൾ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്ന ബലിപീഠത്തിൽ കൈകൊണ്ടു അടിക്കുകയും മൈക്ക് തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ സന്ദർഭം പ്രതീക്ഷിച്ചുനിന്നിരുന്ന ക്യാമറാമാന്മാർ പള്ളിക്കുള്ളിലൂടെ ഓടി അൾത്താരയുടെ അടുത്തെത്തി ലൈവ് ആരംഭിക്കുകയായിരുന്നു.

വിമതരും ചില മാധ്യമങ്ങളും തമ്മിൽ തുടരുന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ സാക്ഷ്യമായിട്ടാണ് വിശ്വാസികളിൽ പലരും ഈ സംഭവത്തെ കാണുന്നത്. മാതൃഭൂമി , ഏഷ്യനെറ്റ് ,മീഡിയവൺ എന്നീ ചാനലുകൾ വിമത പക്ഷത്തിന് അനുകൂലമായിട്ടാണ് വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നതെന്ന്  പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നു.

എന്നാൽ വിമതർ ഉയർത്തിയ പ്രതിഷേധം വകവയ്ക്കാതെ ഇടവകക്കാരുടെ പിന്തുണയോടുകൂടി വൈദീകൻ കുർബാനമധ്യേ ഇടയലേഖനം വായിക്കുകയും തുടർന്ന് നടന്ന കുർബാനയിലും ഇടയലേഖന വായന   ആവർത്തിക്കുകയും ചെയ്തു. ഇടവകക്കാർ ഇടവക വികാരിക്ക് അനുകൂല നിലപാട് സ്വീകരിച്ചതോടുകൂടി പ്രതിഷേധക്കാർ  അധികം അക്രമത്തിനു മുതിരാതെ  പള്ളിക്കു പുറത്തിറങ്ങി ഇടയലേഖനത്തിന്റെ കോപ്പി ചാനൽ ക്യാമറകൾക്ക് മുന്നിൽ വച്ച് കത്തിക്കുകയായിരുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.