തിരുവനന്തപുരം കോവിഡാനന്തരം കുട്ടികള്‍ക്കുണ്ടാകുന്ന മിസ്ക് എന്ന രോഗാവസ്ഥക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്. എന്നാൽ ഭയപ്പെടാനില്ലെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
കോവിഡാനന്തരം കുട്ടികളില്‍ വിവിധ അവയവങ്ങളിലുണ്ടാകുന്ന നീര്‍ക്കെട്ടാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം അഥവാ മിസ്ക്. വീണ്ടും പനിയുണ്ടാകുക, മൂത്രത്തിന്റെ അളവില്‍ കുറവ്, അസാധാരണമായ കടുത്ത ക്ഷീണം, കൈകളിലും മറ്റുമുള്ള വീക്കം, ഛര്‍ദി, നടക്കുമ്പോഴുള്ള ശ്വാസം മുട്ട് എന്നിവയെല്ലാമാണ് ലക്ഷണങ്ങള്‍. ശ്വാസകോശത്തിനുപുറമെ
രക്തക്കുഴലുകളെയും കോവിഡ് ബാധിക്കാം. ഇത് പിന്നീട്, വിവിധ അവയവങ്ങളിലേക്കുള്ള രക്ത വിതരണത്തെ ബാധിക്കുന്നതാണ് മിസ്കിന് കാരണം. കോവിഡ് ഭേദമായി രണ്ടാഴ്ച മുതല്‍ ഒരു മാസം വരെയുള്ള കാലയളവിലാണ് ഇൗ രോഗാവസ്ഥയുണ്ടാകുന്നത്. വളരെ അപൂര്‍വമായി കണ്ടുവരുന്നതും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതുമാണ് ഇൗ രോഗം. ഹൃദയത്തിനു പുറമെ വൃക്ക, ദഹനേന്ദ്രിയങ്ങള്‍, കണ്ണ്, ത്വക് എന്നിവയെയും ബാധിക്കാം.
രാജ്യത്ത് വിവിധയിടങ്ങളില്‍ ഈ രോഗാവസ്ഥ റിപ്പാര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഇതിനകം നാല് മരണവും ഉണ്ടായിട്ടുണ്ട്. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തില്‍ കേസുകളുടെ എണ്ണം കുറവാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.