ബഹ്റൈന്‍: സ്പുട്നിക് വാക്സിൻ സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവർക്ക് ബഹ്റൈന്‍ ബൂസ്റ്റർ ഡോസ് നല്‍കും. ലോകത്ത് ആദ്യമായാണ് സ്പുട്നിക് വാക്സിന് ബൂസ്റ്റർ നല്‍കാന്‍ ഒരു രാജ്യം തീരുമാനിക്കുന്നത്. ബഹ്റൈന്‍ ക്ലിനിക്കൽ പരീക്ഷണ സമിതിയുടെ അംഗീകാരത്തോടെയാണ് ബഹ്റൈന്‍ കൊവിഡ് പ്രതിരോധന മെഡിക്കൽ സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. സ്പുട്നിക് വാക്സിന്‍ സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവര്‍ക്കും, 18 വയസിന് മുകളിലുള്ളവർക്കാണ് ബൂസ്റ്റർ ഡോസ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്പുട്നിക് വാക്സിൻ തന്നെയാണ് ബൂസ്റ്റർ ഡോസ് ആയി എല്ലാവര്‍ക്കും നല്‍കുകയെന്ന് ബഹ്റൈന്‍ അതികൃതര്‍ അറിയിച്ചു.
റഷ്യയിലെ ഗമാലെയ നാഷണൽ റിസർച്ച് സെൻറർ ഫോർ എപ്പിഡെമിയോളജി ആൻറ് മൈക്രോബയോളജിയുമായി കൂടിയാലോചിച്ച് പഠന രേഖകൾ വിലയിരുത്തിയുമാണ് ബൂസ്റ്റർ ഡോസിനുള്ള തീരുമാനം ബഹ്റൈന്‍ എടുത്തത്. ബൂസറ്റ്ർ ഡോസ് സ്വീകരിക്കാൻ യോഗ്യരായവർ ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴിയോ 'ബി അവെയർ' ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.